പെയിന്റ് വില കൂട്ടാൻ കമ്പനികൾ

Friday 26 November 2021 3:32 AM IST

ന്യൂഡൽഹി: അസംസ്കൃത വസ്‌തുക്കളുടെ വില ഉയർന്നതിനാൽ പെയിന്റ് വില വർദ്ധിപ്പിക്കാൻ ഈരംഗത്തെ കമ്പനികൾ ഒരുങ്ങുന്നു. വിപണിയുടെ പാതിയിലേറെ വിഹിതവും കൈയാളുന്ന ഏഷ്യൻ പെയിന്റ്‌സും ബെർജർ പെയിന്റ്‌സും ഡിസംബർ അ‌ഞ്ചിന് പ്രാബല്യത്തിൽ വരുംവിധം 4-6 ശതമാനം വിലവർദ്ധിപ്പിക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരുവർഷത്തിനിടെ അ‌ഞ്ചുതവണകളിലായി രാജ്യത്ത് പെയിന്റ് വിലയിലുണ്ടായ വർദ്ധന 20 ശതമാനത്തോളമാണ്. മറ്റു കമ്പനികളായ ഇൻഡിഗോ പെയിന്റ്‌സ്,​ അക്‌സോ നോബൽ എന്നിവയും ഉടൻ വില വർദ്ധന പ്രഖ്യാപിച്ചേക്കും. ചരക്കുനീക്ക,​ ഗതാഗതച്ചെലവ് ഏറിയതും പെയിന്റ് കമ്പനികളെ വില ഉയർത്താൻ പ്രേരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലക്കയറ്റമാണ് അസംസ്കൃതവസ്‌തുക്കൾക്കെന്ന് പെയിന്റ് നിർമ്മാണക്കമ്പനികൾ പറയുന്നു.

Advertisement
Advertisement