സ്വയരക്ഷയ്ക്ക് പെപ്പർ സ്‌പ്രേ കൈയിൽ കരുതൂ: മുൻ ഡി.ജി.പി ശ്രീലേഖ

Friday 26 November 2021 2:36 AM IST

തിരുവനന്തപുരം: സ്വയരക്ഷയ്ക്കായി പെപ്പർ സ്‌പ്രേ കൈയിൽ കരുതാൻ വിദ്യാർത്ഥിനികളെ ഉപദേശിച്ച് മുൻ ഡി.ജി.പി ആർ. ശ്രീലേഖ. കോളേജ് ജീവിതം നൽകുന്ന സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തരുത്. സുഹൃത്തുക്കളെ ശ്രദ്ധയോടെ തിരഞ്ഞെടുക്കണം. ആരോഗ്യകരവും സ്വീകാര്യവുമായ രീതിയിൽ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും സാങ്കേതിക സർവകലാശാല ഒന്നാം വർഷ ബി-ടെക് വിദ്യാർത്ഥികൾക്കായി നടത്തുന്ന അക്കാഡമിക് അവബോധ പരിശീലനത്തിൽ ശ്രീലേഖ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും ഡി.ജി.പിയുമാണ് ശ്രീലേഖ. മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ചും കാമ്പസിൽ ആരോഗ്യകരമായ ബന്ധങ്ങൾ നിലനിറുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്​റ്റ് ഡോ. അരുൺ ബി. നായർ സംസാരിച്ചു.

Advertisement
Advertisement