സിൽവർലൈൻ: വസ്തുനിഷ്ഠമായി വിലയിരുത്തണമെന്ന് മുല്ലപ്പള്ളി

Friday 26 November 2021 2:39 AM IST

തിരുവനന്തപുരം: സിൽവർലൈൻ സംബന്ധിച്ച് സമഗ്രമായ പഠനങ്ങൾ ഇതുവരെ നടത്തിയിട്ടില്ലാത്തതിനാൽ പദ്ധതിയെ വസ്തുനിഷ്ഠമായി വിലയിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. വൻ മുതൽമുടക്കോടെ ഇത്രയും ബൃഹത്തായ പദ്ധതി ധൃതിപിടിച്ച് നടപ്പാക്കേണ്ടതില്ല. സമഗ്രമായ ചർച്ചകൾ നടക്കണം.സിൽവർലൈന് ആവശ്യമായ കരിങ്കല്ലിനും ചെങ്കല്ലിനും മണ്ണിനുമെല്ലാമായി പശ്ചിമഘട്ടനിരകളെ വീണ്ടും തുരക്കണം. പദ്ധതി അഞ്ച് വർഷം കൊണ്ട് പൂർത്തിയാകുമ്പോൾ 1.1ലക്ഷം കോടിയാണ് ചെലവ് കണക്കാക്കുന്നത്. എന്നാൽ, പത്ത് വർഷമെങ്കിലുമില്ലാതെ തീരില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. 2025ഓടെ ർറെയിൽവേ സിഗ്നൽ പരിഷ്കരണമടക്കം നടപ്പാക്കുന്നതോടെ 150 കി.മീ. വേഗതയിൽ ട്രെയിനുകളോടും. ചെറിയവിഭാഗം ഉപരിവർഗത്തിൽപ്പെട്ടവർക്കായി എത്ര വലിയ ദുരന്തങ്ങളാണ് വരുത്തിത്തീർക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

Advertisement
Advertisement