വാഴപ്പഴത്തിന് വാനരശല്യം

Friday 26 November 2021 1:08 AM IST

കോലഞ്ചേരി: ക്ഷണിക്കാതെ വന്ന അതിഥി വാഴത്തോട്ടത്തിലെ കുലയിൽ നിന്ന് കായ കവർന്ന് മടങ്ങി. മണ്ണൂർ സെന്റ് ജോർജ് പബ്ലിക്ക് സ്‌കൂളിന് സമീപമുള്ള കൃഷിക്കാരനായ തോമസ് തന്റെ പൈനാപ്പിൾ കൃഷിയിടത്തിന് സമീപം നട്ട് വളർത്തി കുലയാക്കിയ ഏത്തക്കായയാണ് കുരങ്ങ് കവർന്നത്. വനമേഖലയോട് ചേർന്ന് ഇത് സാധാരണമാണെങ്കിലും ഗ്രാമീണമേഖലകളിൽ കുരങ്ങെത്തുന്നത് അപൂർവമാണ്. കറുത്ത ഹനുമാൻ കുരങ്ങാണെന്നാണ് വന്യജീവി സംരക്ഷകർ പറയുന്നത്. മറയൂർ, ചിന്നാർ മേഖലകളിൽ ധാരാളമായി കണ്ട് വരുന്ന കുരങ്ങ് ഇനമാണ് ഹനുമാൻ കുരങ്ങ്. ചു​റ്റു മതിലിലൂടെ ചാടി വന്ന് മതിലിനോട് ചേർന്നുള്ള മൂത്ത കായകൾ മതിയാകുവോളം തിന്നാണ് സ്ഥലം വിട്ടത്.

Advertisement
Advertisement