പൊതുമേഖലയിലും ശമ്പളമില്ലാ അവധി അഞ്ച് വർഷം

Friday 26 November 2021 12:00 AM IST

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശൂന്യവേതനാവധിക്കുള്ള മാർഗനിർദ്ദേശങ്ങൾ പരിഷ്ക്കരിച്ചു. ജീവനക്കാർക്ക് വിദേശത്തോ സ്വദേശത്തോ മെച്ചപ്പെട്ട മറ്റു ജോലികളിൽ ഏർപ്പെടുന്നതിനോ പങ്കാളിക്കൊപ്പം താമസിക്കുന്നതിനോ രണ്ടുംകൂടി ചേർന്നോ സർവീസ് കാലയളിൽ ഇനി മുതൽ പരമാവധി അഞ്ചു വർഷമേ ശൂന്യവേതനാവധി അനുവദിക്കൂ. ഇതു സംബന്ധിച്ച് ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് വിശദമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അനുവദിച്ചിരുന്ന ശൂന്യവേതനാവധി ഇരുപതിൽനിന്ന് അഞ്ചു വർഷമാക്കി നിജപ്പെടുത്തിയിരുന്നു. ഇതേ മാനദണ്ഡം തന്നെയാണ് പൊതുമേഖലാ ജീവനക്കാർക്കും ബാധകമാക്കിയത്.

Advertisement
Advertisement