ഓപ്പൺ സർവകലാശാല, ഗുരുദേവ പഠനത്തിന് സിലബസ് തയ്യാർ

Friday 26 November 2021 12:00 AM IST

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ശ്രീനാരായണഗുരുദേവനെക്കുറിച്ചുള്ള പഠനത്തിന് സിലബസ് തയ്യാറായി. 'ബാച്ചിലർ ഒഫ് ആർട്സ് ഇൻ ശ്രീനാരായണഗുരു ഫിലോസഫി' എന്ന കോഴ്സിന്റെ പഠനസാമഗ്രികളുടെ രൂപീകരണം പുരോഗമിക്കുകയാണ്. 7 കോർ പേപ്പറുകളും 6 ഇലക്ടീവ് പേപ്പറുകളും 2 സ്കിൽ പേപ്പറുകളുമാണ് കോഴ്സിലുള്ളത്. കേരളചരിത്രവും സംസ്കൃതവുമാണ് സബ്സിഡിയറി വിഷയങ്ങൾ. മറ്റ് ബിരുദ കോഴ്സുകളിലെന്നപോലെ ഇംഗ്ലീഷ്, രണ്ടാം ഭാഷ പേപ്പറുകളുമുണ്ട്. ചെമ്പഴന്തി ശ്രീനാരായണഗുരുകുലം അദ്ധ്യക്ഷൻ സ്വാമി മുനിനാരായണ പ്രസാദ്, ശിവഗിരി മഠത്തിലെ സ്വാമി ഋതംഭരാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, വിവിധ കോളേജുകളിലെ തത്വശാസ്ത്ര, ചരിത്ര വിഭാഗം അദ്ധ്യാപകർ, ആഗോള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികൾ തുടങ്ങിയവർ ഉൾപ്പെട്ട കരിക്കുലം കമ്മിറ്റി ആറ് മാസത്തോളമെടുത്താണ് സിലബസ് തയ്യാറാക്കിയത്. സർവകലാശാല അക്കാഡമിക് കമ്മിറ്റി അംഗമായ ഡോ. ബി. സുഗീതയാണ് സമിതി ചെയർപേഴ്സൺ. പ്ലസ് ടു വിജയിച്ച ആർക്കും പ്രായഭേദമില്ലാതെ കോഴ്സിന് ചേരാം.

 കോർ പേപ്പറുകൾ

ശ്രീനാരായണഗുരുദേവന്റെ ജീവചരിത്രം,​ ഗുരുദേവദർശനം,​ മത-സാമൂഹ്യ പരിഷ്കരണങ്ങളിൽ ഗുരുദേവ ദർശനം എങ്ങനെ പ്രയോഗവത്കരിക്കപ്പെട്ടു,​ ഗുരുദേവന്റെ വിദ്യാഭ്യാസ ദർശനം,​ ആത്മോപദേശ ശതകത്തിന്റെ വിവിധ കാഴ്ചപ്പാടുകൾ,​ അദ്വൈത ദർശനത്തിന്റെ മൂല്യ നവീകരണവും മൂല്യങ്ങളുടെ സംഘനൃത്തവും,​ പാശ്ചാത്യ- പൗരസ്ത്യ ദർശനങ്ങളിലെ പുതിയ പ്രവണതകൾ

 ഇലക്ടീവ് പേപ്പറുകൾ

ഗുരുദേവന്റെ ഭാഷയും സാഹിത്യവും സുസ്ഥിര വികസനത്തിൽ ഗുരുദേവ ദർശനത്തിന്റെ പ്രയോഗവത്കരണം,​ ദൈവദശകത്തിലെ തത്വചിന്ത,​ ഈശാവാസ്യോപനിഷത്തും ഗുരുദേവ ദർശനവും,​ ഗുരുദേവ ദ‌ർശനവും യുവത്വവും,​ ഭാരതീയ കാവ്യമീമാംസയുടെ വെളിച്ചത്തിൽ ഗുരുദേവ കവിതകളുടെ അവലോകനം

 നൈപുണ്യ വികസന പേപ്പറുകൾ

മൂല്യപ്രശ്നങ്ങൾക്ക് പരിഹാരവും ധാർമ്മികമായ തീർപ്പും ഗുരുദേവ ദർശനത്തിന്റെ അടിസ്ഥാനത്തിൽ,​ ഗുരുദേവദർശനം മനഃശാസ്ത്രപരമായും കൗൺസലിംഗിനായും പ്രയോജനപ്പെടുത്തൽ

അംഗീകാരത്തിനുള്ള നടപടികൾ തുടങ്ങി

സർക്കാർ അനുവദിച്ച തസ്തികകൾ അടിസ്ഥാനമാക്കി പുതുതായി ആരംഭിക്കുന്ന 12 ബിരുദ കോഴ്സുകൾക്കും 5 ബിരുദാനന്തര കോഴ്സുകൾക്കും യു.ജി.സിയുടെ അംഗീകാരം നേടാനുള്ള നടപടികൾ നടക്കുകയാണ്. സിലബസ് പൂർത്തിയായിക്കൊണ്ടിരിക്കുന്നു. പഠനസാമഗ്രികൾ തയ്യാറാക്കലും അദ്ധ്യാപക നിയമനത്തിനുള്ള നടപടികളുമാണ് ഇപ്പോൾ നടക്കുന്നത്. 2022 ജൂണിൽ കോഴ്സുകൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. സേഫ്ടി മാനേജ്മെന്റിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സ് ഉടൻ ആരംഭിക്കും.

ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ ​ഓ​പ്പ​ൺ​ ​സ​ർ​വ​ക​ലാ​ശാ​ല:
ലോ​ഗോ​ ​തി​​​ര​ഞ്ഞെ​ടു​ത്ത് ​വി​​​ദ​ഗ്ദ്ധ​ ​സ​മി​​​തി​

കൊ​ല്ലം​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ക്കാ​യി​ ​മൂ​ന്നം​ഗ​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​ഗു​രു​ദേ​വ​ ​ചി​ത്ര​മു​ള്ള​ ​ലോ​ഗോ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​ധി​കൃ​ത​ർ​ക്ക് ​കൈ​മാ​റി.​ ​ആ​ദ്യ​ത്തെ​ ​ലോ​ഗോ​ ​വി​വാ​ദ​മാ​യ​തോ​ടെ,​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​നി​യോ​ഗി​ച്ച​ ​അ​ടൂ​ർ​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യു​ള്ള​ ​മൂ​ന്നം​ഗ​സ​മി​തി​ ​ഇ​ന്ന​ലെ​ ​മൂ​ന്നാ​മ​ത് ​യോ​ഗം​ ​ചേ​ർ​ന്നാ​ണ് ​ലോ​ഗോ​ ​നി​ശ്ച​യി​ച്ച​ത്.
ആ​ദ്യം​ ​ലോ​ഗോ​യ്ക്കെ​തി​കെ​ ​പ​രാ​തി​ ​ഉ​ന്ന​യി​ച്ച​വ​ർ,​ ​വി​ഭ്യാ​ഭ്യാ​സ​ ​വി​ച​ക്ഷ​ണ​ർ​ ​എ​ന്നി​വ​രു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​യ​ ​ശേ​ഷ​മാ​ണ് ​അ​ന്തി​​​മ​ ​ലോ​ഗോ​ ​നി​​​ശ്ച​യി​​​ച്ച​ത്.​ ​ഓ​പ്പ​ൺ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ര​ജി​സ്ട്രാ​റും​ ​ഇ​ന്ന​ല​ത്തെ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​ ​ഉ​ട​ൻ​ ​ത​ന്നെ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സി​ൻ​ഡി​​​ക്കേ​റ്റ് ​യോ​ഗം​ ​ചേ​ർ​ന്ന് ​ലോ​ഗോ​ ​അം​ഗീ​ക​രി​ച്ച് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​അ​ടൂ​ർ​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​സ​മി​തി​ ​ശു​പാ​ർ​ശ​ ​ചെ​യ്യു​ന്ന​ ​ലോ​ഗോ​ ​അ​തേ​പ​ടി​ ​അം​ഗീ​ക​രി​ക്കാ​നാ​ണ് ​സാ​ദ്ധ്യ​ത.
ഗു​രു​ദേ​വ​ ​സാ​ന്നി​ദ്ധ്യ​മി​ല്ലാ​ത്ത​ ​പ​ഴ​യ​ ​ലോ​ഗോ​യ്ക്കെ​തി​രെ​ ​വി​മ​ർ​ശ​ന​വും​ ​പ്ര​തി​ഷേ​ധ​വും​ ​രൂ​ക്ഷ​മാ​യ​തോ​ടെ​ ​ക​ഴി​ഞ്ഞ​ ​ജ​നു​വ​രി​ 11​നാ​ണ് ​ഇ​തു​ ​മ​ര​വി​പ്പി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​പു​തി​യ​ ​ലോ​ഗോ​ ​തി​ര​ഞ്ഞെ​ടു​ക്കാ​ൻ​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​യെ​യും​ ​സ​ർ​വ​ക​ലാ​ശാ​ല​ ​നി​യോ​ഗി​ച്ചു.​ ​ല​ഭി​ച്ച​ ​എ​ൻ​ട്രി​ക​ളെ​ല്ലാം​ ​സ​മി​തി​ക്ക് ​സ​ർ​വ​ക​ലാ​ശാ​ല​ ​കൈ​മാ​റി.​ ​ഇ​തി​നു​ ​പു​റ​മേ​ ​തി​രു​വ​ന​ന്ത​പു​രം​ ​ഫൈ​ൻ​ ​ആ​ർ​ട്സ് ​കോ​ളേ​ജി​ലെ​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​പ്ലൈ​ഡ് ​ആ​ർ​ട്സ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ്ര​ത്യേ​ക​ ​അ​സൈ​ൻ​മെ​ന്റാ​യി​ ​ഓ​പ്പ​ൺ​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​ള്ള​ ​ലോ​ഗോ​ ​ത​യ്യാ​റാ​ക്ക​ൽ​ ​ന​ൽ​കി.​ ​ഇ​ങ്ങ​നെ​ ​ല​ഭി​ച്ച​വ​ ​കൂ​ടി​ ​പ​രി​ശോ​ധി​ച്ചാ​ണ് ​അ​ന്തി​മ​ ​തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്.


കേ​ര​ള​ ​ക​ലാ​മ​ണ്ഡ​ലം​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​ടി.​കെ.​ ​നാ​രാ​യ​ണ​ൻ,​ ​തി​രു​വ​ന​ന്ത​പു​രം​ ​ഫൈ​ൻ​ ​ആ​ർ​ട്സ് ​കോ​ളേ​ജ് ​പ്ര​ൻ​സി​പ്പ​ൽ​ ​ഡോ.​ ​വി.​ ​മ​നോ​ജ് ​എ​ന്നി​വ​രാ​ണ് ​സ​മി​തി​യി​ലെ​ ​മ​റ്റം​ഗ​ങ്ങ​ൾ.

Advertisement
Advertisement