കേന്ദ്രത്തിന് ഐ.ഒ.സിയുടെ ₹2,424 കോടി ലാഭവിഹിതം

Friday 26 November 2021 3:50 AM IST

ന്യൂഡൽഹി: കേന്ദ്രസർക്കാരിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐ.ഒ.സി) ഈവർഷത്തെ ലാഭവിഹിത ഗഡുവായി 2,424 കോടി രൂപ ലഭിച്ചുവെന്ന് 'ദിപം" സെക്രട്ടറി തുഹീൻ കാന്ത പാണ്ഡേ പറഞ്ഞു. നടപ്പുവർഷത്തേക്കായി (2021-22) പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ലാഭവിഹിതമായി കേന്ദ്രസർക്കാരിന് ഇതുവരെ ലഭിച്ചത് 20,222.40 കോടി രൂപയാണ്.

50 ശതമാനത്തോളം വിപണിവിഹിതവുമായി ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ കമ്പനിയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. എണ്ണ, ഗ്യാസ്, പെട്രോകെമിക്കൽ, ഹരിതോർജം തുടങ്ങി വൈവിദ്ധ്യമേഖലകളിൽ സാന്നിദ്ധ്യമുള്ള ഇന്ത്യൻ ഓയിൽ 2020-21ൽ വിറ്റഴിച്ചത് 81.02 മില്യൺ മെട്രിക് ടൺ പെട്രോളിയം ഉത്പന്നങ്ങളാണ്.

Advertisement
Advertisement