823 പേർക്ക് കൊവിഡ്

Saturday 27 November 2021 12:44 AM IST

കൊച്ചി: ജില്ലയിൽ ഇന്നലെ 823 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 798 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 947 പേർ രോഗമുക്തി നേടി. ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7163 ആണ്. 10.68 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 16918 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 1489 ആദ്യ ഡോസും, 15429 സെക്കന്റ് ഡോസുമാണ്. കോവിഷീൽഡ് 16437 'ഡോസും, 468 ഡോസ് കോവാക്‌സിനും, 13 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്. ജില്ലയിൽ ഇതുവരെ 5069771 ഡോസ് വാക്‌സിനാണ് നൽകിയത്.

Advertisement
Advertisement