കെ.കെ. ജയകുമാർ കൊച്ചി മെട്രോ പി.ആർ.ഒ

Saturday 27 November 2021 1:00 AM IST

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി കെ.കെ. ജയകുമാറിനെ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ചു. എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു. പ്രമുഖ മാദ്ധ്യമങ്ങളിൽ വിവിധ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചശേഷം 2014ൽ സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറായി പ്രവർത്തനം ആരംഭിച്ചു. പേഴ്‌സണൽ ഫിനാൻസുമായി ബന്ധപ്പെട്ട് നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും പത്രമാദ്ധ്യമങ്ങളിലെ കോളമിസ്റ്റും വിവർത്തകനുമായ ജയകുമാറിന് കേരളത്തിലെ ഏറ്റവും മികച്ച ഫിനാൻഷ്യൽ ജേണലിസ്റ്റിനുള്ള കേരള ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്.

Advertisement
Advertisement