സിനിമാ നിർമ്മാതാക്കളുടെ ഓഫീസുകളിൽ ആദായനികുതി റെയ്ഡ്
Saturday 27 November 2021 12:00 AM IST
കൊച്ചി: ഒ.ടി.ടി പ്ളാറ്റ്ഫോമുകളിൽ സിനിമകൾ പ്രദർശിപ്പിച്ച നിർമ്മാതാക്കളുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. വരുമാനത്തിന് അനുസൃതമായി നികുതി അടിച്ചിട്ടുണ്ടോയെന്ന പരിശോധനയാണ് നടത്തിയത്.
കൊച്ചിയിലുൾപ്പെടെ മൂന്ന് നിർമ്മാതാക്കളുടെ ഓഫീസുകളിലായിരുന്നു പരിശോധന. ഒ.ടി.ടിയിൽ സിനിമകൾ റിലീസ് ചെയ്യുന്നതിന് വലിയ പ്രതിഫലമാണ് നിർമ്മാതാക്കൾക്ക് ലഭിച്ചത്. ഇവയ്ക്ക് നിയമാനുസൃതം അടയ്ക്കേണ്ട സ്രോതസിൽ നിന്നുള്ള നികുതി (ടി.ഡി.എസ് ) അടച്ചിട്ടുണ്ടോ എന്നാണ് പരിശോധിച്ചത്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.