4677 രോഗികൾ, 8.26% ടി.പി.ആർ
Saturday 27 November 2021 12:24 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4677 പേർ കൂടി കൊവിഡ് ബാധിതരായി. 56,558 സാമ്പിളുകളാണ് പരിശോധിച്ചത്. 8.26 ശതമാനാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുകൂടാതെ അപ്പീൽ നല്കിയ 355 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21വാർഡുകളാണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ളത്.