ഒടുവിൽ വീണ്ടുവിചാരം, സി.ഐ സുധീർ തെറിച്ചു, സസ്പെൻഷൻ മോഫിയ ജീവനൊടുക്കി 5-ാം ദിവസം

Friday 26 November 2021 11:35 PM IST

ആലുവ: ഭർത്തൃവീട്ടിലെ പീഡനപ്പരാതിയിൽ ഒരു മാസത്തോളം കേസെടുക്കാതിരിക്കുകയും ഒത്തുതീർപ്പിനെന്നു പറഞ്ഞ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അപമാനിച്ചു വിടുകയും ചെയ്തതിന്റെ മനോവിഷമത്തിൽ ആലുവയിൽ വിദ്യാർത്ഥിനി മോഫിയ പർവീൻ (21) ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് ദിവസം നീണ്ട സമര പരമ്പരകൾക്കും സംഘർഷങ്ങൾക്കും ശേഷം സി.ഐ സി.എൽ.സുധീറിനെ ഇന്നലെ സർക്കാർ സസ്പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണവും തുടങ്ങി.

ഭർത്താവിന്റെയും വീട്ടുകാരുടെയും മുന്നിൽ അവഹേളിച്ചെന്ന് കുറിപ്പെഴുതി വച്ച് എടയപ്പുറം കക്കാട്ടിൽ ദിൽഷാദിന്റെ മകൾ മോഫിയ തിങ്കളാഴ്ചയാണ് വീട്ടിൽ തൂങ്ങിമരിച്ചത്. ആരോപണ വിധേയനായ സി.ഐയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാല് ദിവസമായി ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ആലുവ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരത്തിലായിരുന്നു. ഡി.സി.സിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച നടത്തിയ എസ്.പി ഓഫീസ് മാർച്ച് അക്രമാസക്തമായി.തൊടുപുഴ അൽ അസർ ലാ കോളേജിലെ മോഫിയയുടെ സഹപാഠികളും എസ്.പി ഓഫീസ് മാർച്ച് നടത്തിയിരുന്നു. ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പ്രക്ഷോഭങ്ങളെത്തുടർന്ന് ഇൻസ്പെക്ടർ സുധീറിനെ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലം മാറ്റിയെങ്കിലും, കേരളത്തെ നടുക്കിയ ഉത്ര വധക്കേസിൽ ഉൾപ്പെടെ നടപടി നേരിട്ട വിവാദ ഇൻസ്പെക്ടറെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന ആക്ഷേപം ശക്തമായി.

നടപടി മുഖ്യമന്ത്രി രക്ഷിതാക്കളെ വിളിച്ചതിനു പിന്നാലെ

ഇന്നലെ രാവിലെ 7.30ന് വ്യവസായമന്ത്രി പി. രാജീവ് മോഫിയ പർവീനിന്റെ വീട്ടിലെത്തി നടത്തിയ ചർച്ചയാണ് തുടർനടപടികളിലേക്ക് നീങ്ങിയത്. മന്ത്രി രാജീവ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽവിളിച്ച് മാതാപിതാക്കൾക്ക് സംസാരിക്കാൻ അവസരം നൽകി. ഇൻസ്പെക്ടർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ സുധീറിനെ സസ്പെൻഡ് ചെയ്ത് ഡി.ജി.പി അനിൽകാന്ത് ഉത്തരവിറക്കി.11.30ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് സസ്പെൻഷൻ വിവരം അറിയിച്ചപ്പോൾ ആലുവ പൊലീസ് സ്റ്റേഷനിൽ ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ നടന്ന 50 മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. തുടർസമരങ്ങളും പ്രതിപക്ഷം ഉപേക്ഷിച്ചു.

അന്വേഷണം സിറ്റി എ.സി.പിക്ക്

സസ്പെൻഷനിലായ സി.ഐ സുധീറിനെതിരായ വകുപ്പുതല അന്വേഷണം കൊച്ചി സിറ്റി ട്രാഫിക് എ.സി.പിക്ക് കൈമാറി.ആലുവ പൊലീസ് ഇൻസ്പെക്ടറായി സൈജു കെ.പോൾ ചുമതലയേറ്റു. മോഫിയയുടെ ആത്മഹത്യാക്കേസ് അന്വേഷണം റൂറൽ ജില്ലാ പൊലീസ് ക്രൈംബ്രാഞ്ചിന് വ്യാഴാഴ്ച തന്നെ കൈമാറിയിരുന്നു. ഡിവൈ.എസ്.പി വി. രാജീവിനാണ് ചുമതല.

ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ​ ​സാ​ദ്ധ്യത
തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ​ ​സി.​ഐ​ ​സു​ധീ​റി​നെ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്തെ​ങ്കി​ലും,​ ​ആ​രോ​രു​മ​റി​യാ​തെ​ ​തി​രി​ച്ചെ​ടു​ത്ത് ​വ​കു​പ്പു​ത​ല​ ​അ​ന്വേ​ഷ​ണം​ ​ഒ​തു​ക്കി​തീ​ർ​ക്കാ​നാ​ണ് ​സാ​ദ്ധ്യ​ത.
പെ​രു​മാ​റ്റ​ദൂ​ഷ്യ​മു​ള്ള​വ​രെ​യും​ ​പ​രാ​തി​ക​ൾ​ ​അ​വ​ഗ​ണി​ക്കു​ന്ന​വ​രെ​യും​ ​ജ​ന​ങ്ങ​ളോ​ട് ​ധാ​ർ​ഷ്ട്യം​ ​കാ​ട്ടു​ന്ന​വ​രെ​യും​ ​പി​രി​ച്ചു​വി​ടാ​ൻ​ ​പൊ​ലീ​സ് ​ആ​ക്ടി​ൽ​ ​വ​കു​പ്പു​ണ്ടെ​ങ്കി​ലും​ ​പ്ര​യോ​ഗി​ക്കാ​റേ​യി​ല്ല.
ഗു​രു​ത​ര​കേ​സി​ൽ​പെ​ട്ടാ​ൽ​ ​ആ​റു​മാ​സ​ത്തെ​ ​സ​സ്പെ​ൻ​ഷ​നു​ശേ​ഷം​ ​കാ​ക്കി​യി​ട്ട് ​വി​ല​സാം.​ ​മു​ൻ​പ് ​ക്ര​മ​സ​മാ​ധാ​ന​ചു​മ​ത​ല​ ​ന​ൽ​കി​ല്ലാ​യി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​അ​ങ്ങ​നെ​യു​മി​ല്ല.​ ​കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​ ​ന​ല്ല​ന​ട​പ്പ്,​ ​പ​രി​ശീ​ല​നം,​ ​വീ​ടി​ന​ടു​ത്തേ​ക്ക് ​സ്ഥ​ലം​മാ​റ്റം​ ​എ​ന്നി​വ​യാ​ണ് ​'​ക​ഠി​ന​ശി​ക്ഷ​'​ക​ൾ.

ഭ​ര​ണ​ക​ക്ഷി​ക്ക് ​അ​ന​ഭി​മ​ത​നാ​ണെ​ങ്കി​ലേ​ ​വ​കു​പ്പു​ത​ല​ ​ന​ട​പ​ടി​യു​ണ്ടാ​വൂ.​ ​വി​ര​മി​ച്ചാ​ൽ​ ​പോ​ലും​ ​തീ​രാ​ത്ത​ ​അ​ന്വേ​ഷ​ണ​ങ്ങ​ളു​മു​ണ്ട്.​ ​പെ​ൻ​ഷ​നി​ൽ​ 250​രൂ​പ​ ​കു​റ​വു​ചെ​യ്യു​ന്ന​താ​വും​ ​'​ക​ടു​ത്ത​ശി​ക്ഷ​'.
പ​രാ​തി​ക്കാ​രി​യെ​യും​ ​പി​താ​വി​നെ​യും​ ​സ്റ്റേ​ഷ​നി​ൽ​ ​അ​പ​മാ​നി​ക്കു​ക​യും​ ​പ്ര​തി​യു​മാ​യി​ ​ഒ​ത്തു​ക​ളി​ച്ചെ​ന്നും​ ​വ്യ​ക്ത​മാ​യെ​ങ്കി​ലും​ ​പ​രാ​തി​യി​ൽ​ ​കേ​സെ​ടു​ക്കാ​ൻ​ ​വൈ​കി​യെ​ന്ന​ ​കു​റ്റ​മേ​ ​സു​ധീ​റി​നു​മേ​ൽ​ ​ചു​മ​ത്തി​യി​ട്ടു​ള്ളൂ.​ ​തു​ട​ർ​ന​ട​പ​ടി​ ​ഏ​തു​രീ​തി​യി​ലാ​യി​രി​ക്കു​മെ​ന്ന് ​ഇ​തി​ൽ​നി​ന്ന് ​വ്യ​ക്തം.

744
പൊ​ലീ​സു​ദ്യോ​ഗ​സ്ഥർ
ക്രി​മി​ന​ൽ​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​കൾ

18
പേ​രെ​ ​കേ​സു​ക​ളി​ൽ​ ​ശി​ക്ഷി​ക്ക​പ്പെ​ട്ട​പ്പോ​ൾ​ ​പി​രി​ച്ചു​വി​ട്ടു

691
പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ ​വ​കു​പ്പു​ത​ല​ ​അ​ന്വേ​ഷ​ണം​ ​നേ​രി​ടു​ന്നു

Advertisement
Advertisement