മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സമ്മാനിച്ചത് ബിച്ചു

Saturday 27 November 2021 12:32 AM IST

എന്റെ ആദ്യ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾക്ക് വേണ്ടി വരികൾ എഴുതിയത് ബിച്ചു തിരുമലയായിരുന്നു.

​പാ​ട്ടു​ക​ൾ​ ​ചി​ട്ട​പ്പെ​ടു​ത്തു​ന്ന​ ​സ​മ​യ​ത്ത് ​ചിത്രത്തിന് പേരിട്ടിരുന്നില്ല.​ ​അ​ദ്ദേ​ഹം​ ​എ​ഴു​തി​ക്കൊ​ണ്ടു​വ​ന്ന​ ​ഒ​രു​ ​വ​രി​യി​ൽ​ ​'​'​മ​ഞ്ഞി​ൽ​ ​വി​രി​ഞ്ഞ​ ​പൂ​വേ​ ​പ​റ​യൂ....​'​'​എ​ന്ന​ ​വ​രി​യു​ണ്ടാ​യി​രു​ന്നു.​ആ​ദ്യം​ ​ഇ​ളം​ ​പൂ​ക്ക​ൾ​ ​എ​ന്നൊ​ക്കെ​ ​ മ​ന​സി​ൽ​ ​വ​ന്നു.​പി​ന്നെ​യാ​ണ് ​ഈ​ ​മ​ഞ്ഞി​ൽ​ ​വി​രി​ഞ്ഞ​ ​പൂ​ക്ക​ൾ​ ​എ​ന്ന​ ​ടൈ​റ്റി​ൽ​ ​ഇ​ടാ​മെ​ന്ന് ​തോ​ന്നി​യ​ത്.​ആ​ ​വ​രി​യെ​ങ്ങ​നെ​ ​വ​ന്നു​വെ​ന്ന് ​ഞാ​ൻ​ ​ബി​ച്ചു​വി​നോ​ട് ​ചോ​ദി​ച്ചു.​ബി​ച്ചു​ ​ഈ​ ​ഗാ​ന​ത്തി​ന്റെ​ ​വ​രി​ക​ൾ​ ​ആ​ലോ​ചി​ച്ച് ​പ്ര​ഭാ​ത​സ​വാ​രി​ ​ന​ട​ത്താ​റു​ണ്ടാ​യി​രു​ന്നു.​അ​ദ്ദേ​ഹം​ ​ആ​ല​പ്പു​ഴ​യി​ൽ​ ​ക​നാ​ലി​ന്റെ​ ​തീ​ര​ത്തു​കൂ​ടി​ ​ന​ട​ന്ന് ​പോ​യ​പ്പോ​ൾ​ ​മ​ഞ്ഞി​ങ്ങ​നെ​ ​വീ​ണു​കി​ട​ക്കു​ന്ന​താ​യി​ ​തോ​ന്നി.​അ​ത് ​മ​ന​സി​ൽ​ ​കി​ട​ന്നി​ട്ടാ​ണ് ​മ​ഞ്ഞി​ൽ​ ​വി​രി​ഞ്ഞ​ ​പൂ​വേ​ ​എ​ന്ന​ ​ഗാ​ന​മെ​ഴു​തി​യ​ത്.​ ​പി​ന്നീ​ടാ​ണ് ​മ​ഞ്ഞി​ൽ ​പൂ​ക്ക​ൾ​ ​വി​രി​യാ​റി​ല്ലെ​ന്ന് ​ഞാ​ൻ​ ​അ​റി​യു​ന്ന​ത്.​മ​ഞ്ഞു​കാ​ല​ത്ത് ​പൂ​ക്ക​ൾ​ ​കൊ​ഴി​യു​ക​യെ​ന്ന​ത് ​പ്ര​കൃ​തി​യു​ടെ​ ​നി​യ​മ​മാ​ണ്.​മ​ഞ്ഞി​ൽ​ ​പൂ​ക്ക​ൾ​ ​കൊ​ഴി​ഞ്ഞാ​ലേ​ ​വ​സ​ന്ത​ത്തി​ന് ​വ​രാ​ൻ​ ​പ​റ്റു​ക​യു​ള്ളു.​അ​പ്പോ​ൾ​ ​ഉ​റ​പ്പി​ച്ചു​ ​ഈ​ ​സി​നി​മ​യ്ക്ക് ​പ​റ്റി​യ​ ​പേ​ര് ​മ​ഞ്ഞി​ൽ​ ​വി​രി​ഞ്ഞ​ ​പൂ​ക്ക​ൾ​ ​എ​ന്നാ​ണെ​ന്ന്.​ ​പ്രേ​മും​ ​പ്ര​ഭ​യും​ ​മ​ഞ്ഞി​ൽ​വി​രി​ഞ്ഞ​ ​പൂ​ക്ക​ളാ​യി​രു​ന്നു​ .​അ​തു​കൊ​ണ്ട് ​അ​വ​രു​ടെ​ ​ജീ​വി​ത​ത്തി​ന് ​ഒ​രു​ ​വ​സ​ന്ത​മി​ല്ലാ​യി​രു​ന്നു.​അ​ങ്ങ​നെ​യാ​ണ് ​മ​ഞ്ഞി​ൽ​ ​വി​രി​ഞ്ഞ​ ​പൂ​ക്ക​ൾ​ ​എ​ന്ന​ ​ടൈ​റ്റി​ലി​ലേ​ക്ക് ​വ​രു​ന്ന​ത്.ബിച്ചുവിനോടാണ് ഇതിന് നന്ദി പറയേണ്ടത്.

അന്ന് ആരംഭിച്ച സൗഹൃദം നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ അവസരമൊരുക്കി. അദ്ദേഹത്തത്തിന്റെ വിരൽ തൊട്ട ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. ആദ്യ ചിത്രത്തിന് ശേഷവും തുടർച്ചയായി ഒരുപിടി സിനിമകളിൽ കൈകോർത്തു. മാമാട്ടിക്കുട്ടിയമ്മയ്ക്ക് വേണ്ടി അദ്ദേഹം എഴുതിയ ''ആളൊരുങ്ങി അരങ്ങൊരുങ്ങി'' എന്ന ഗാനമാണ് കെ.എസ്.ചിത്രയ്ക്ക് ബ്രേക്ക് നൽകിയത്. നോക്കെത്താ ദൂരത്ത് എന്ന സിനിമയിലെ ''ആയിരം കണ്ണുമായി''..,പപ്പയുടെ സ്വന്തം അപ്പൂസിലെ ''ഓലത്തുമ്പത്തിരുന്ന്''.., മണിച്ചിത്രത്താഴിലെ ''പഴം തമിഴ്പാട്ട് ''...തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഹിറ്റുകൾ എന്റെ സിനിമകളിൽ അദ്ദേഹത്തിന്റേതായി പിറന്നു. മലയാള സിനിമാഗാന ശാഖയെ പി.ഭാസ്കരനും വയലാറിനും ശ്രീകുമാരൻ തമ്പിക്കും ശേഷം നയിച്ച ക്രെഡിറ്റ് ബിച്ചു തിരുമലയ്ക്ക് നൽകേണ്ടതാണ്.

Advertisement
Advertisement