അന്താരാഷ്‌ട്ര വ്യാപാരമേളയിൽ കേരളത്തിന് വെങ്കലം

Sunday 28 November 2021 3:54 AM IST

ന്യൂഡൽഹി: ഇന്നലെ സമാപിച്ച 41-മത് ഇന്ത്യാ അന്താരാഷ്ട്ര വ്യാപാരമേളയിൽ സർക്കാർ പവലിയൻ വിഭാഗത്തിൽ കേരളത്തിന് വെങ്കലം. ബിഹാറിനാണ് സ്വർണ മെഡൽ; അസാമിന് വെള്ളിയും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ 'സ്വയംപര്യാപ്ത വൈജ്ഞാനിക കേരളം" എന്ന ആശയത്തിലൂന്നി സി.ബി. ജിനൻ, ബിനു ഹരിദാസ്, സി.ബി. ജിഗീഷ് എന്നിവരാണ് കേരള പവലിയൻ രൂപകല്പന ചെയ്തത്.

ടൂറിസം, വ്യവസായം, കൃഷി, കയർ, സാംസ്‌കാരികം, മത്സ്യബന്ധനം, വനം വന്യജീവി, നോർക്ക, പഞ്ചായത്ത്, ഐ.ടി. മിഷൻ, കുടുംബശ്രീ, സഹകരണമേഖല, കൈത്തറി, കുടുംബശ്രീ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്, പഞ്ചായത്ത് വകുപ്പ്, പട്ടികവർഗ വികസനവകുപ്പ്, ഫിഷറീസ് സാഫ്, മത്സ്യഫെഡ്, കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡവലപ്‌മെന്റ് കോർപ്പറേഷൻ, മാർക്കറ്റ്ഫെഡ് എന്നിവയുടെ സ്റ്റാളുകളുമൊരുക്കി.

പ്രഗതി മൈതാനിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌‌വിയിൽ നിന്ന് കേരള ഹൗസ് റസിഡന്റ് കമ്മിഷണർ സൗരഭ് ജെയിൻ, കേരള പവലിയൻ നോഡൽ ഓഫീസറും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായ എസ്.ആർ. പ്രവീൺ, ഡൽഹി ഇൻഫർമേഷൻ ഓഫീസർ സിനി കെ. തോമസ് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.

Advertisement
Advertisement