പട്ടിൻ വിസ്മയവുമായി സംഗീത് വെഡിംഗ്സ് തിരുവനന്തപുരത്തും

Sunday 28 November 2021 3:00 AM IST

 ഉദ്ഘാടനം ഡിസംബർ ഒന്നിന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും

തിരുവനന്തപുരം: മലബാറിന്റെ ഫാഷൻ വസ്‌ത്രാലയമായ സംഗീത് സിൽക്‌സിന്റെ അതിവിശാലമായ വെഡിംഗ് സെന്റ‌ർ ഇനി തിരുവനന്തപുരത്തും. തിരുവനന്തപുരം സംഗീത് വെഡിംഗ്‌സിന്റെ ഉദ്ഘാടനം ഡിസംബർ ഒന്നിന് രാവിലെ ഒമ്പതിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.

പട്ടിന്റെ പ്രൗഢിയും വൈവിദ്ധ്യമാർന്ന വിവാഹ വസ്‌ത്രങ്ങളുടെ അതുല്യശേഖരവുമായി ആറുനിലകളിലായി തിരുവനന്തപുരം അട്ടകുളങ്ങര ഈസ്‌റ്റ്‌ഫോർട്ടിലാണ് അതിവിശാലമായ ഷോറൂം. തിരുവനന്തപുരത്തെ ഏറ്റവും വലിയ വെഡിംഗ് സെന്ററെന്ന പെരുമയുള്ള സംഗീത് വെഡിംഗ്‌സിൽ ഒരുകുടുംബത്തിലെ എല്ലാവർക്കും ആവശ്യമായ വിപുലമായ വെഡിംഗ് കളക്ഷനാണ് അണിനിരത്തിയിട്ടുള്ളത്.

കോട്ടൺ വസ്‌ത്രങ്ങളുടെയും മംഗല്യപട്ടിന്റെയും വിസ്‌മയ ശേഖരവുമായി മലബാറിന്റെ മനംകവർന്ന സംഗീത് സിൽക്‌സ്,​ വൈവിദ്ധ്യമാർന്ന പട്ടുസാരികളുടെ വിവിധ ഡിസൈനുകളും പുത്തൻ ഫാഷൻ വസ്‌ത്രങ്ങളുമാണ് തിരുവനന്തപുരം സംഗീത് വെഡിംഗ്‌സിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. പട്ടുസാരികൾ മുതൽ വെഡിംഗ് ലെഹങ്കകൾ വരെ അതിവിപുലമായ ശേഖരങ്ങളുണ്ട്.

കിഡ്‌സ് വെയർ,​ ജെന്റ്സ് വെയർ,​ പട്ടുസാരികൾ,​ ചുരിദാറുകൾ,​ റണ്ണിംഗ് മെറ്റീരിയലുകൾ,​ കോട്ടൺ സാരികൾ എന്നിങ്ങനെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ നെയ്‌ത്തുകാരുടെ കരവിരുത് വിളിച്ചോതുന്ന വസ്‌ത്രശേഖരങ്ങളും സവിശേഷതയാണ്. സംഗീത് വെഡിംഗ്‌സിന്റെ ഗുണമേന്മാ പരിശോധനാ ടീം നെയ്‌ത്തുകാരെ സന്ദർശിച്ച് പട്ടുസാരികൾ നേരിട്ട് ശേഖരിക്കുന്നതിനാൽ ഉന്നത ഗുണമേന്മയും മിതമായ നിരക്കും ഉറപ്പാക്കാൻ കഴിയുന്നതായും ഏത് ബഡ്‌ജറ്റിനും ഇണങ്ങിയ വെഡിംഗ് വസ്‌ത്രങ്ങൾ സംഗീത് വെഡിംഗ്‌സിൽ ലഭ്യമാണെന്നും മാനേജിംഗ് ഡയറക്‌ടർ ഐ.പി. സബീഷ് പറഞ്ഞു.