കണ്ടംകുളത്തി ഏലാദിക്ക് കേന്ദ്ര ആയുഷ് അംഗീകാരം

Sunday 28 November 2021 3:01 AM IST

 മികച്ച ഗുണമേന്മയ്ക്കുള്ള ആയുഷ് പ്രീമിയം മാർക്ക്

മാള: ആയുർവേദ ഔഷധ നിർമ്മാണരംഗത്ത് ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയുടെ ഏലാദി ഔഷധങ്ങൾക്ക് മികച്ച ഗുണമേന്മയ്ക്കുള്ള കേന്ദ്രസർക്കാരിന്റെ ആയുഷ് പ്രീമിയം മാർക്ക് അംഗീകാരം. ഏലാദി ശ്രേണിയിലെ ലേഹ്യം, കാൻഡി എന്നിവയ്ക്കും വൈദ്യശാലയുടെ പേറ്റന്റ് ഉത്പന്നങ്ങളായ പൂക്കുലാദി രസായനം, ച്യവനപ്രാശം, അശ്വഗന്ധ രസായനം, അജമാംസ തെങ്ങിൻ രസായനം എന്നിവയ്ക്കുമാണ് അംഗീകാരം.

കർശന പരിശോധനകൾക്ക് ശേഷം ലഭ്യമാക്കുന്ന അംഗീകാരമാണിത്. സംസ്ഥാനത്ത് അപൂർവം ആയുർവേദ ഉത്പന്നങ്ങൾക്കേ പ്രീമിയം മാർക്ക് അംഗീകാരം ലഭിച്ചിട്ടുള്ളൂ. അകത്തേക്ക് കഴിക്കുന്ന ഔഷധങ്ങളിൽ അത്യപൂർവമായാണ് പ്രീമിയം മാർക്ക് അംഗീകാരം ലഭിക്കുന്നതെന്ന്‌ വൈദ്യശാലയുടെ മാനേജിംഗ് ഡയറക്ടർ കെ.പി. വിത്സൺ പറഞ്ഞു. ഗുണമേന്മാ അംഗീകാരം ലഭിച്ചതോടെ വൈദ്യശാലയുടെ ഉത്പന്നങ്ങൾ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള അവസരവും തുറന്നിട്ടുണ്ട്.

പാരമ്പര്യമായി ലഭിച്ച ചികിത്സാവിധികളെ ആധുനിക ആയുർവേദ വൈദ്യശാസ്ത്രവുമായി സംയോജിപ്പിക്കുന്ന ചീഫ് ഫിസിഷ്യൻ ഡോ. റോസ്‌മേരി വിത്സന്റെ സേവനങ്ങളുടെ ഫലം കൂടിയാണ് ഈ നേട്ടം. 35 വർഷങ്ങൾക്ക് മുമ്പാണ് ഏലാദി ഉത്പന്നങ്ങളുടെ വില്പന വൈദ്യശാല ആരംഭിച്ചത്.

150 വർഷത്തെ പാരമ്പര്യം

150 വർഷത്തെ ചികിത്സാ പാരമ്പര്യമാണ് കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയ്ക്കുള്ളത്. മാനേജിംഗ് ഡയറക്‌ടർ കെ.പി. വിത്സന്റെ പിതാവായ കെ.പി. പത്രോസ് വൈദ്യന്റെ കാലത്താണ് ഔഷധ നിർമ്മാണം വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ചത്. ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെയായിരുന്നു നിർമ്മാണം. തലമുറയായുള്ള ചികിത്സാവിധികളടങ്ങിയ താളിയോല ഗ്രന്ഥങ്ങളിലെ ഔഷധ യോഗങ്ങളാണ് പല പേരുകളിലായി വിപണിയിലെത്തിയത്. വൈദ്യശാല ഇപ്പോൾ അഞ്ചാംതലമുറയിൽ എത്തിനിൽക്കുന്നു. ഫോൺ: 97458 67700.

Advertisement
Advertisement