ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് മെഡൽ ജേതാക്കൾക്ക് ആദരവുമായി എൽ ഐ സി

Sunday 28 November 2021 2:04 AM IST

ചെന്നൈ: ടോക്കിയോയിൽ നടന്ന 2020 ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും ഇന്ത്യയ്ക്കായി സ്വർണം, വെള്ളി, വെങ്കല മെഡൽ നേടിയവരെയും നാലാംസ്ഥാനത്ത് എത്തിയവരെയും എൽ.ഐ.സി അവരവരുടെ നാടുകളിൽ സംഘടിപ്പിച്ച ചടങ്ങിൽ കാഷ് അവാർഡുകൾ നൽകി ആദരിച്ചു. ഏഴ് മെഡലുകളാണ് ഒരു സ്വർണമടക്കം ഇത്തവണത്തെ ഒളിമ്പിക്‌സിൽ ഇന്ത്യ നേടിയത്. അഞ്ച് സ്വർണവും എട്ട് വെള്ളിയുമടക്കം 19 മെഡലുകൾ പാരാലിമ്പിക്‌സ് താരങ്ങളും സ്വന്തമാക്കി.

Advertisement
Advertisement