പ്ളസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു

Sunday 28 November 2021 12:19 AM IST

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധികൾ മറികടന്ന് നടത്തിയ പ്ലസ് വൺ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 4,​17,​505 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് പരീക്ഷ നടന്നത്. ഒക്ടോബർ 20 മുതൽ 27 വരെയും നവംബർ 8 മുതൽ 12 വരെയുമായി രണ്ട് ഘട്ടമായാണ് മൂല്യനിർണയം നടന്നത്. ഈ മാസം 23ന് പരീക്ഷാബോർഡ് ചേർന്ന് ഫലത്തിന് അന്തിമ അംഗീകാരം നൽകി. കൊവിഡും മഴക്കെടുതികളും മറികടന്ന് ഫലം പ്രഖ്യാപിക്കാനായത് മികച്ച നേട്ടമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയ വിഭാഗങ്ങൾക്കൊപ്പം പൊതുസമൂഹം ഒന്നാകെ അണിനിരന്നാണ് പരീക്ഷാ നടത്തിപ്പ് വിജയകരമാക്കിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പുനർമൂല്യ നിർണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഡിസംബർ രണ്ട് വരെ അപേക്ഷിക്കാം. ഒരു പേപ്പറിന്റെ പുനർമൂല്യ നിർണയത്തിന് 500 രൂപയാണ് ഫീസ്, സൂക്ഷ്‌മപരിശോധനയ്ക്ക് 100 രൂപയും ഉത്തരക്കടലാസിന്റെ പകർപ്പിന് 300 രൂപയുമാണ് അടയ്‌ക്കേണ്ടത്.

Advertisement
Advertisement