ഗസ്റ്റ് അദ്ധ്യാപക നിയമനം
തിരുവനന്തപുരം: കോളേജ് ഒഫ് ഫൈൻ ആർട്സിൽ ലക്ചറർ ഇൻ ഗ്രാഫിക്സ് (പ്രിന്റ് മേക്കിംഗ്) തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. 30ന് രാവിലെ 10 മണിക്ക് കോളേജിൽ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസിൽ ബന്ധപ്പെടണം.
എൽ എൽ.ബി
അപേക്ഷ നൽകാം
തിരുവനന്തപുരം: തിരുവനന്തപുരം ഗവ. ലാ കോളേജിൽ ത്രിവത്സര എൽ എൽ.ബിക്ക് ഒഴിവുള്ള ഒരു സീറ്റിലേക്കും (എസ്.എം) പഞ്ചവത്സര എൽ എൽ.ബിക്ക് ഒഴിവുള്ള ഒരു സീറ്റിലേക്കും (എം.യു) എൻട്രൻസ് കമ്മിഷണറുടെ എൽ എൽ.ബി റാങ്ക് ലിസ്റ്റിലുൾപ്പെട്ട വിദ്യാർത്ഥികൾക്ക് 30ന് ഉച്ചയ്ക്ക് രണ്ട് വരെ അപേക്ഷിക്കാം.
അഡ്മിഷൻ
തുടരുന്നു
കൊല്ലം: വി പ്രൈവറ്റ് ഐ.ടി.ഐയിൽ കേന്ദ്ര സർക്കാർ അംഗീകാരമുള്ള എൻ.സി.വി.ടി കോഴ്സുകളായ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ, സർവേയർ ട്രേഡുകളിലേക്ക് അഡ്മിഷൻ പുരോഗമിക്കുന്നു. 30ന് അവസാനിക്കും. ഫോൺ: 0474- 2794037, 9349453354, 9387630030.