ഇശ്രം പോർട്ടൽ രജിസ്ട്രേഷൻ
Sunday 28 November 2021 12:01 AM IST
പത്തനംതിട്ട : അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളെയും ഇശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനായി പത്തനംതിട്ട മുനിസിപ്പൽ പ്രദേശത്തെ തൊഴിലാളികൾക്കായി 30 ന് ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ പത്തനംതിട്ട വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളിലാണ് ക്യാമ്പ് നടക്കുക. തൊഴിലാളി സംഘടനാ ഭാരവാഹികൾ, വ്യാപാരി വ്യവസായികൾ, അന്യ സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കെട്ടിട ഉടമകൾ എന്നിവർ എല്ലാ തൊഴിലാളികളെയും ഈ ക്യാമ്പിൽ പങ്കെടുപ്പിക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.