സയ്യിദ് അബ്‌ദുർ റഹ്മാൻ അസ്ഹരി പുരസ്‌കാരം
Saturday 27 November 2021 11:07 PM IST
തിരുവനന്തപുരം: അറബി ഭാഷക്ക് സമഗ്ര സംഭാവന ചെയ്ത വ്യക്തികൾക്ക് കേരള സർവകലാശാല അറബി വിഭാഗം ഏർപ്പെടുത്തിയ സയ്യിദ് അബ്ദുർറഹ്മാൻ അസ്ഹരി അവാർഡ് ഫോർ എക്സലൻസ് പ്രൊഫ. ജമാലുദീൻ ഫാറൂഖിക്ക്. നിരവധി അറബി ഗ്റന്ഥങ്ങളുടെ രചയിതാവും ഹ്യൂമൺ റിസോഴ്സ് ഡെവലപ്‌മെന്റ് സെന്ററുകളിലെയും കോൺഫറൻസുകളിലെയും റിസോഴ്സ് പേഴ്സണുമാണ് അദ്ദേഹം. ഡിസം. 18ന് പി.വി.സി പി. പി. അജയകുമാർ അവാർഡ് സമ്മാനിക്കും.