പുരോഹിതരിൽ നിന്ന് ആദായനികുതി ഈടാക്കരുതെന്ന് സർക്കുലർ

Saturday 27 November 2021 11:08 PM IST

തിരുവനന്തപുരം: കന്യാസ്ത്രീകൾ, പുരോഹിതർ എന്നിവരുടെ ശമ്പള, പെൻഷൻ വരുമാനങ്ങളിൽ നിന്ന് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ആദായനികുതി ഈടാക്കരുതെന്ന് നിർദ്ദേശിച്ച് ട്രഷറി ഡയറക്ടറുടെ സർക്കുലർ.

മേഖലാ ട്രഷറി ഡെപ്യൂട്ടി ഡയറക്ടർമാർ, ജില്ലാ, സബ്ട്രഷറി ഓഫീസർമാർ എന്നിവർക്കയച്ച സർക്കുലറിലാണ് ഡയറക്ടർ ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് ഇതെന്നും സർക്കുലറിൽ വ്യക്തമാക്കി. കന്യാസ്ത്രീകളുടെയും പുരോഹിതരുടെയും ശമ്പള, പെൻഷൻ വരുമാനങ്ങളിൽ നിന്ന് ആദായനികുതി ഈടാക്കണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ചില മതാധിഷ്ഠിത സഭകളിൽ നിന്ന് സുപ്രീംകോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷനുകൾ സമ‌ർപ്പിച്ചിരുന്നു. ഇവ പിരഗണിച്ചാണ് ഹൈക്കോടതി ഉത്തരവിന്മേൽ നേരത്തേയുണ്ടായിരുന്ന സ്റ്റാറ്റസ് ക്വോ നിലനിറുത്താൻ സുപ്രീംകോടതി നിർദ്ദേശിച്ചത്.

Advertisement
Advertisement