വിദ്യാർത്ഥികൾക്ക് അതിജീവനം പദ്ധതി, മനസറിയാൻ, നേരിടാൻ

Sunday 28 November 2021 12:14 AM IST

പത്തനംതിട്ട : കൊവിഡിനെ തുടർന്ന് ദീർഘകാലത്തെ അവധിക്ക് ശേഷം സ്കൂളിലെത്തിയ കുട്ടികളുടെ സാമൂഹ്യ വൈകാരിക പ്രശ്‌നങ്ങൾ ചെറുതല്ല. ക്ലാസുമായി പൊരുത്തപ്പെടാൻ പല കുട്ടികൾക്കും സാധിക്കുന്നില്ല. കുട്ടികളുടെ ചിന്തകളും പെരുമാറ്റങ്ങളും എല്ലാം വ്യത്യസ്തമായി. ഇതിന് പരിഹാരം കാണുകയാണ് യൂണിസെഫിന്റെയും എസ്.എസ്.കെയുടെയും സംയുക്തപദ്ധതിയായ അതിജീവനത്തിലുടെ. സ്കൂളുകൾ കൂടാതെ പ്രാദേശിക പ്രതിഭ കേന്ദ്രങ്ങളിലും മൂന്ന് ഊര് വിദ്യാലയങ്ങളിലും പദ്ധതി നടപ്പാക്കും.

പദ്ധതിയുടെ ലക്ഷ്യം

1.അതിജീവനത്തിന് വിദ്യാർത്ഥികൾ

കണ്ടെത്തിയ ഉപാധികൾ തിരിച്ചറിയുക.

2.വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ വിശകലനം ചെയ്യുക.

3.സൗഹൃദ കൂട്ടായ്മകൾ പരിചയപ്പെടുക, ഒറ്റപ്പെടൽ

നേരിടാനുമുള്ള ധാരണ രൂപപ്പെടുത്തുക.

4.മാനസികാരോഗ്യം വീണ്ടെടുക്കുക.

5. കൃത്യമായ ഭക്ഷണരീതി ക്രമപ്പെടുത്താൻ.

6.കളികളും വ്യായാമങ്ങളും വരുത്തുന്ന

മാറ്റങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം.

7.മാനസിക സംഘർഷത്തിന്റെ

കാരണങ്ങളും പ്രശ്നങ്ങളും മനസിലാക്കുക.

പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള ക്ലാസുകളിലാണ് അതിജീവനം പദ്ധതി നടപ്പാക്കുന്നത്. കഥകളിലൂടെയും കവിതയിലൂടേയും ക്ലാസുകൾ നടത്തും. കുട്ടികൾ നേരിടുന്ന മാനസിക സംഘർഷം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്. ജില്ലയിൽ തന്നെ അടച്ചിടൽ കാലത്ത് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോക്സോ കേസുകളും കൂടുതലാണ്.

" 11 ബി.ആർ.സികളിൽ 33 പേർക്ക് പരിശീലനം നൽകി. ഇവർ ഒാരോ സെക്ഷനിലെ സ്കൂളുകളിലെ അദ്ധ്യാപകരെ പരിശീലിപ്പിക്കും. കുട്ടികളോട് ഏത് രീതിയിൽ ഇടപെടണമെന്നും അവരെ എങ്ങനെ മനസിലാക്കണമെന്നും അദ്ധ്യാപകർക്ക് കൃത്യമായ നിർദേശം നൽകും. "

ഡോ. ലജു പി. തോമസ്

എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ

Advertisement
Advertisement