സെമിനാർ സംഘടിപ്പിച്ചു
Sunday 28 November 2021 12:01 AM IST
പരപ്പനങ്ങാടി : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആഹ്വാന പ്രകാരം ലൈബ്രറി കൗൺസിൽ പരപ്പനങ്ങാടി മേഖല സമിതിയുടെ നേതൃത്വത്തിൽ പാലത്തിങ്ങൽ മീഡിയ ലൈബ്രറിയിൽ വച്ച് ഭരണഘടന കാവലും കരുതലും സെമിനാർ സംഘടിപ്പിച്ചു. പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ.ഉസ്മാൻ സെമിനാർ ഉദ്ഘാടനം ചെയ്തു. അഡ്വ.സി.കെ.സിദ്ധിഖ് വിഷയാവതരണം നടത്തി. തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് റഷീദ് പരപ്പനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. മേഖല സമിതി കൺവീനർ സനിൽ നടുവത്ത്, ഡോ.ഹാറൂൺ റഷീദ് എന്നിവർ പ്രസംഗിച്ചു.