വികസനരേഖ പരിഷ്‌കരിക്കൽ മാർഗരേഖയ്ക്ക് അംഗീകാരമായി

Sunday 28 November 2021 12:13 AM IST

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പതിന്നാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന് മുന്നോടിയായി അവസ്ഥാരേഖ തയ്യാറാക്കുന്നതിനും വികസന രേഖ പരിഷ്‌കരിക്കുന്നതിനുമുള്ള മാർഗരേഖ അംഗീകരിച്ചതായി മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. 2022 ഏപ്രിൽ ഒന്നിന്‌ ആരംഭിക്കുന്ന പതിന്നാലാം പഞ്ചവത്സര പദ്ധതിയും പതിന്നാലാം പദ്ധതിയിലെ ആദ്യ വാർഷിക പദ്ധതിയും തയ്യാറാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നടപടി. ആസൂത്രണ സമിതികളും വർക്കിംഗ് ഗ്രൂപ്പുകളും ഡിസംബർ 10നകം പുനഃസംഘടിപ്പിച്ച് അവസ്ഥാരേഖ തയ്യാറാക്കാൻ തുടങ്ങണം. സ്റ്റാൻഡിംഗ് കമ്മിറ്റികൾ ഇതിന് നേതൃത്വം നൽകണമെന്നും മന്ത്രി വ്യക്തമാക്കി.

Advertisement
Advertisement