സ്പോട്ട് അഡ്മിഷൻ

Sunday 28 November 2021 12:43 AM IST

കൊല്ലം: പെരുമൺ എൻജിനീയറിംഗ് കോളേജിൽ എം ടെക് (കമ്പ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ സയൻസ്), ബിടെക്. (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്) എന്നീ കോഴ്സുകളിലും ഒഴിവുള്ള മെരിറ്റ് മാനേജ്മെന്റ് സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷൻ നടത്തും.

പ്രവേശന പരീക്ഷ കമ്മിഷണർ നിഷ്കർഷിക്കുന്ന യോഗ്യതയുള്ള, 2021-ലെ എൻജിനീയറിംഗ് എൻട്രൻസ് (KEAM-2021) റാങ്ക് ലിസ്റ്റിലുള്ള വിദ്യാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10ന് കോളേജിൽ നേരിട്ട് ഹാജരാകണം. വെബ്സൈറ്റ്: www.perumonec.ac.in ഫോൺ: 9495805914, 9447013719, 9447150400.

Advertisement
Advertisement