കൊൽക്കത്ത ഡെർബിയിൽ ബഗാൻ
Sunday 28 November 2021 2:33 AM IST
പനാജി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന കൊൽക്കത്ത ഡെർബിയിൽ എടികെ മോഹൻ ബഗാൻ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ കീഴടക്കി. റോയ് കൃഷ്ണ, മൻവീർ സിംഗ്, ലിസ്റ്റൺ കൊളാക്കോ എന്നിവരാണ് ബഗാനായി ലക്ഷ്യം കണ്ടത്. 23 മിനിട്ടിനുള്ളിൽ ബഗാൻ മൂന്ന് ഗോളുകളും നേടി.ജയത്തോടെ ബഗാൻ പോയിന്റ് ടേബിളിൽ ഒന്നാമതെത്തി, കഴിഞ്ഞ സീസണിലും ഏറ്രുമുട്ടിയ രണ്ട് മത്സരങ്ങളിലും ബഗാനായിരുന്നു ജയം.
ആദ്യ ജയംതേടി ബ്ലാസ്റ്റേഴ്സ്
പനാജി: ഐ.എസ്.എല്ലിൽ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബംഗളൂരു എഫ്.സിയെ നേരിടും.