സിന്ധു വീണ്ടും സെമിയിൽ വീണു

Sunday 28 November 2021 2:55 AM IST

ബാ​ലി​:​ ​ഇ​ന്തോ​നേ​ഷ്യ​ ​ഓ​പ്പ​ൺ​ ​ബാ​ഡ‌്മി​ന്റ​ൺ​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​ഇ​ന്ത്യ​ൻ​ ​പ്ര​തീ​ക്ഷ​യാ​യി​രു​ന്ന​ ​പി.​വി​ ​സി​ന്ധു​ ​സെ​മി​യി​ൽ​ ​തോ​റ്റു.​ ​മു​ൻ​ ​ലോ​ക​ ​ചാ​മ്പ്യ​ൻ​ ​റാ​ച്നോ​ക് ​ഇ​ഞ്ചി​യോ​ണി​നോ​ടാ​ണ് ​നി​ല​വി​ലെ​ ​ലോ​ക​ ​ചാ​മ്പ്യ​നും​ ​ര​ണ്ട് ​ത​വ​ണ​ ​ഒ​ളി​മ്പി​ക് ​മെ​ഡ​ൽ​ ​സ്വ​ന്ത​ ​മാ​ക്കി​യി​ട്ടു​മു​ള്ള​ ​സി​ന്ധു​വി​ന്റെ ​തോ​ൽ​വി.​ ​
ആ​ദ്യ​ ​ഗെ​യിം​ 2​ 1​-15​ന് ​സ്വ​ന്ത​മാ​ക്കി​യ​ ​ശേ​ഷ​മാ​യി​രു​ന്നു​ ​അ​ടു​ത്ത​ ​ര​ണ്ട് ​ഗെ​യി​മും​ ​യ​ഥാ​ക്ര​മം.​ 9​-21​നും​ 14​ ​-​ 21​നും​ ​ന​ഷ്ട​മാ​ക്കി​ ​സി​ന്ധു​ ​ക​ളി​ ​കൈ​വി​ട്ട​ത്.​
​മ​ത്സ​രം​ 54​ ​മി​നി​ട്ട് ​നീ​ണ്ടു.​ ​തു​ട​ർ​ച്ച​യാ​യ​ ​മൂ​ന്നാം​ ​ടൂ​ർണ​മെ​ന്റി​ലാ​ണ് ​സി​ന്ധു​ ​സെ​മി​യി​ൽ​ ​തോ​ൽ​ക്കു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​യാ​ഴ്ച​ ​ഇ​ന്തോ​നേ​ഷ്യ​ ​മാ​സ്റ്റേ​ഴ്സി​ലും​ ​ഒ​ക്ടോ​ബ​റി​ൽ​ ​ഫ്ര​ഞ്ച് ​ഓ​പ്പ​ണി​ലും​ ​സി​ന്ധു​ ​സെ​മി​യി​ൽ​ ​വീ​ണി​രു​ന്നു.

Advertisement
Advertisement