ഹോമിയോ സേവനങ്ങൾക്കായി മൊബൈൽ ആപ്പ്

Monday 29 November 2021 1:53 AM IST

തിരുവനന്തപുരം: ഹോമിയോപ്പതി വകുപ്പിലെ സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ സഹായിക്കുന്ന എം-ഹോമിയോ (m-Homoeo) മൊബൈൽ ആപ്പ് മന്ത്രി വീണാ ജോർജ് പുറത്തിറക്കി. വകുപ്പിൽ നിന്ന് ലഭ്യമാകുന്ന സേവനങ്ങൾ പ്രത്യേകിച്ച് ഹോമിയോപ്പതി പ്രതിരോധ മരുന്ന് വിതരണം, ഒപി, സ്‌പെഷ്യൽ ഒപി സേവനങ്ങൾ എന്നിവ വേഗത്തിൽ ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.

സ്‌കൂൾ കുട്ടികൾക്ക് ഹോമിയോപ്പതി പ്രതിരോധ ഔഷധങ്ങൾ രക്ഷകർത്താവിന്റെ സമ്മതത്തോടെ നൽകുന്നതിന് ആപ്പിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുൻകൂർ ബുക്ക് ചെയ്ത് അടുത്തുള്ള ഹോമിയോപ്പതി സ്ഥാപനങ്ങളിൽ നിന്നും മരുന്നുകൾ വാങ്ങാനും സാധിക്കും. ഡോക്ടറുടെ സേവനം ഉറപ്പിക്കാനും, അനാവശ്യ കാത്തിരിപ്പും തിരക്കും ഒഴിവാക്കാനും, സാമൂഹിക അകലം പാലിക്കാനും ആപ്പ് സഹായിക്കും. അടുത്തഘട്ടത്തിൽ ഒ.പി, സ്പെഷ്യൽ ഒപി സേവനങ്ങളും ആപ്പിൽ ഉൾപ്പെടുത്തും. m-Homoeo ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും https://play.google.com/store/apps/details?id=org.keltron.ahims എന്ന ലിങ്കിൽ നിന്നും ഡൗൺ ലോഡ് ചെയ്യാം.

Advertisement
Advertisement