823 പേർക്ക് കൊവിഡ്
Monday 29 November 2021 12:51 AM IST
കൊച്ചി: ജില്ലയിൽ ഇന്നലെ 823 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 813 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. 1078 പേർ രോഗ മുക്തി നേടി. 12.14 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7010 ആണ്. ഇന്നലെ 2149 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 330 ആദ്യ ഡോസും, 1819 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 1690 ഡോസും, 446 ഡോസ് കൊവാക്‌സിനും, 13 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്. ജില്ലയിൽ ഇതുവരെ 5083023 ഡോസ് വാക്‌സിനാണ് നൽകിയത്.