മത്സര വിജയികളെ ആദരിച്ചു

Monday 29 November 2021 12:05 AM IST
അഡക്‌സ് ക്ലബ് പാരിസിയൻ നടത്തിയ ദീർഘദൂര സൈക്ലിംഗ് മത്സരങ്ങളിൽ വിജയിച്ച ട്രാവൻകൂർ റൈഡേഴ്‌സിലെ അംഗങ്ങളെ മന്ത്രി സജി ചെറിയാൻ ആദരിക്കുന്നു

ചെങ്ങന്നൂർ : പാരിസ് ആസ്ഥാനമായ അഡക്‌സ് ക്ലബ് പാരിസിയൻ നടത്തിയ ദീർഘദൂര സൈക്ലിംഗ് മത്സരങ്ങളിൽ വിജയിച്ച ട്രാവൻകൂർ റൈഡേഴ്‌സിലെ അംഗങ്ങൾ ക്ലബിന്റെ മാരത്തോൺ ഓട്ടക്കാർ , ഓൾ ഇന്ത്യ സൈക്കിൾ റൈഡിംഗ് നടത്തിയ അംഗങ്ങൾ എന്നിവരെ മന്ത്രി സജി ചെറിയാൻ ആദരിച്ചു. യോഗത്തിൽ ക്ലബ് പ്രസിഡന്റ് സരേഷ് വലിയവീടൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി ബൈജു പവിത്രൻ, ക്ലബ് സെക്രട്ടറി കെ.പി ജയചന്ദ്രൻ , നിതിൻ ജെ കുമാർ എന്നിവർ സംസാരിച്ചു. ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും സൈക്കിൾ സവാരിക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതു സംബന്ധിച്ച് നിവേദനം ഭാരവാഹികൾ മന്ത്രിക്ക് സമർപ്പിച്ചു.