പണിതിട്ട് ഒരു മാസം, സംസ്ഥാന പാതയിൽ കുഴി

Monday 29 November 2021 12:08 AM IST

റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്‌ഥാന പാതയുടെ നിർമ്മാണം പൂർത്തിയായ പൊന്തൻപുഴ ഭാഗത്തെ ടാറിംഗ് ഇളകി കുഴി രൂപപ്പെട്ടു. പണി പൂർത്തിയാക്കി ഒരു മാസം പോലും പിന്നിടുന്നതിന് മുമ്പാണ് പാതയുടെ പല ഭാഗവും പൊട്ടിപ്പൊളിഞ്ഞത്. റോഡുപണിയിൽ അപാകത ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പൊൻകുന്നം മുതൽ പ്ലാച്ചേരി വരെയുള്ള ഭാഗത്തെ പണികൾ പൂർത്തിയായിരുന്നു.

ഇനി പൂർത്തിയാകാനുള്ളത് പ്ലാച്ചേരി മുതൽ കോന്നി വരെയുള്ള ഭാഗവും കോന്നി മുതൽ പുനലൂർ വരെയുള്ള ഭാഗവുമാണ്.