കെ റെയിലിനെതിരെ സമരാഹ്വാന ജാഥ

Monday 29 November 2021 12:02 AM IST
ആർ.എം പി.ഐ സംഘടിപ്പിച്ച കെ റെയിൽ വിരുദ്ധ സമരാഹ്വാന ജാഥ എൻ.വേണു ഉദ്ഘാടനം ചെയ്യുന്നു

വടകര: കെ റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ ഒമ്പതിന് ആർ.എം.പി.ഐ നടത്തുന്ന കളക്ടറേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം സമരാഹ്വാന ജാഥ നടത്തി. രണ്ടു മേഖലകളിലായി നടന്ന ജാഥകൾ എൻ. വേണു, വിമല ടീച്ചർ എന്നിവർ ഉദ്ഘാടനം ചെയ്തു. കേരളത്തെ കടക്കെണിയിലാക്കുന്ന കെ റെയിൽ പദ്ധതിക്കെതിരെ ബഹുജന പോരാട്ടത്തിന് ആർ.എം.പി.ഐ നേതൃത്വം നൽകുമെന്നും എൻ.വേണു പറഞ്ഞു. ടി.കെ.സിബി, കെ.കെ.സദാശിവൻ എന്നിവർ ജാഥകൾക്ക് നേതൃത്വം നൽകി. എൻ.പി.ഭാസ്‌കരൻ, പി.ടി.നിഖിൽ, ടി.പി.മിനിക, ജിശേഷ് കുമാർ, പി.ജയരാജൻ, കെ. ദീപ് രാജ്, പി. ശ്രീജിത്ത്, ടി.കെ അനിത എന്നിവർ സംസാരിച്ചു.