ഒമൈക്രോൺ: രണ്ടാഴ്ച നിർണായകം,​ കേന്ദ്ര നിർദ്ദേശം കാത്ത് സംസ്ഥാനം,​ വിദഗ്ദ്ധ സമിതി യോഗം ഇന്ന്

Monday 29 November 2021 12:00 AM IST

തിരുവനന്തപുരം: കൊവിഡ് കെട്ടടങ്ങിയെന്ന് ആശ്വസിച്ചിരിക്കെ ഒമൈക്രോൺ എന്ന പേരിൽ വീണ്ടും ആശങ്ക പടർത്തുന്ന വകഭേദത്തിന്റെ സ്വഭാവം തിരിച്ചറിയാൻ രണ്ടാഴ്ച സമയം വേണമെന്നും ഇക്കാലയളവ് നിർണായകമാണെന്നും ആരോഗ്യവിദഗ്ദ്ധർ പറയുന്നു. പകർച്ചാ രീതി, വാക്‌സിനെടുത്തവരിലുള്ള പ്രതിരോധം എന്നിവ സംബന്ധിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമേ അപകടകാരിയാണോ അല്ലയോ എന്നത് സംബന്ധിച്ച് നിഗമത്തിലെത്താനാവൂ. ഇതിനുള്ളിൽ സംസ്ഥാനത്ത് ഒമൈക്രോൺ കേസ് റിപ്പോർട്ട് ചെയ്യാനുള്ള സാദ്ധ്യതയുമുണ്ട്. എന്ത് നടപടി സ്വീകരിക്കണമെന്നതിൽ കേന്ദ്ര നിർദ്ദേശം കാത്തിരിക്കുകയാണ് സംസ്ഥാനം. കേന്ദ്രം പുറത്തിറക്കുന്ന മാനദണ്ഡപ്രകാരം പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്കരിക്കാനാണ് തീരുമാനം.

ഡെൽറ്റ വകഭേദം ആറുപേരിൽവരെ പടരുമെങ്കിൽ ഇതിന് അതിൽ നിന്ന് രണ്ടിരട്ടി പകർച്ചാ ശേഷിയുണ്ടെന്നതാണ് ആശങ്കപ്പെടുത്തുന്നത്. മാസ്കും സാമൂഹ്യഅകലവും കർശനമാക്കി രണ്ടാഴ്ച കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. കൊവിഡ് വിദഗ്ദ്ധസമിതി ഇന്ന് യോഗം ചേർന്ന് മുൻകരുതലുകളെ പറ്റിയും നിലവിലെ സംസ്ഥാന സാഹചര്യത്തെ പറ്റിയുമുള്ള റിപ്പോർട്ട് സർക്കാരിന് നൽകും. ഒമൈക്രോണിലൂടെ മൂന്നാം തരംഗ ഭീഷണിയാണ് വീണ്ടും ഉയരുന്നത്. കൊവിഡ് വന്നുപോയതിലൂടെയും വാക്‌സിനേഷനിലൂടെയും സമൂഹം പ്രതിരോധം ആർജ്ജിച്ചതിനാൽ ഇനിയൊരു വകഭേദം ഉണ്ടാകില്ലെന്നായിരുന്നു ആരോഗ്യവിദഗ്ദ്ധർ കരുതിയിരുന്നത്. പുതിയ വകഭേദത്തെ അതിജീവിച്ചാൽ മാത്രമേ മൂന്നാം തരംഗം ഒഴിവായെന്ന് പറയാനാകൂ.

''ഒമൈക്രോണിനെ കുറിച്ച് കൂടുതൽ റിപ്പോർട്ടുകൾ ലഭ്യമാകുന്നതു വരെ ജാഗ്രത തുടരണം. വൈറസിന്റെ ജനിതക പഠനം വേഗത്തിലാക്കിയാൽ പുതിയ വകഭേദത്തെ ഫലപ്രദമായി ചെറുക്കാം.

- ഡോ.പദ്മനാഭഷേണായി,

ആരോഗ്യവിദഗ്ദ്ധൻ

ഒ​മൈ​ക്രോ​ൺ​ ​വ​ക​ഭേ​ദം: കൊ​വി​ഡി​ൽ​ ​വീ​ണ്ടും ക​ടു​പ്പി​ച്ച് ​ക​ർ​ണാ​ടക

കാ​സ​ർ​കോ​ട് ​:​ ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​ ​കൊ​വി​ഡി​ന്റെ​ ​ഒ​മൈ​ക്രോ​ൺ​ ​വ​ക​ഭേ​ദം​ ​ക​ണ്ടെ​ത്തി​യ​തി​നെ​ ​തു​ട​ർ​ന്ന് ​സം​സ്ഥാ​ന​ത്തി​ന​ക​ത്തും​ ​അ​തി​ർ​ത്തി​ക​ളി​ലും​ ​പ​രി​ശോ​ധ​ന​ക​ൾ​ ​ക​ടു​പ്പി​ക്കു​ക​യാ​ണ് ​ക​ർ​ണാ​ട​ക.​കൊ​വി​ഡ് ​ഭീ​തി​ ​പൂ​ർ​ണ​മാ​യും​ ​ഒ​ഴി​ഞ്ഞി​ട്ടി​ല്ലാ​ത്ത​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നെ​ത്തു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​അ​തി​ർ​ത്തി​ക​ളി​ൽ​ ​ക​ർ​ശ​ന​ ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​രാ​ക്കും.​ ​ഇ​തി​നാ​യി​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​പു​റ​മേ​ ​പൊ​ലീ​സി​നെ​യും​ ​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​വു​മാ​യും​ ​മ​ഹാ​രാ​ഷ്ട്ര​യു​മാ​യും​ ​അ​തി​ർ​ത്തി​ ​പ​ങ്കി​ടു​ന്ന​ ​ജി​ല്ല​ക​ളി​ലും​ ​ദേ​ശീ​യ​പാ​ത​ക​ളി​ലും​ ​പ​രി​ശോ​ധ​ന​ ​ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.​ ​കാ​സ​ർ​കോ​ട് ​അ​തി​ർ​ത്തി​യി​ലെ​ ​ത​ല​പ്പാ​ടി​യി​ലും​ ​പെ​ർ​ള​യി​ലും​ ​പാ​ണ​ത്തൂ​രി​ലു​മു​ള്ള​ ​ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രെ​ ​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.​ ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​മം​ഗ​ളൂ​രു​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​ത്തു​ന്ന​ ​യാ​ത്ര​ക്കാ​രെ​യും​ ​പ​രി​ശോ​ധി​ക്കും.​ ​കൊ​വി​ഡ് ​ക​ണ്ടെ​ത്തി​യാ​ൽ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റും.​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​സാം​സ്കാ​രി​ക​ ​പ​രി​പാ​ടി​ക​ളും​ ​ക​ലാ​മേ​ള​യും​ ​നി​റു​ത്തി​വ​ച്ചു.​ ​മെ​ഡി​ക്ക​ൽ​ ,​ ​ന​ഴ്സിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​ ​പ​രി​ശോ​ധ​ന​ ​ക​ർ​ശ​ന​മാ​ക്കും.​ ​പ​രി​ശോ​ധ​ന​യി​ൽ​ ​കൂ​ടു​ത​ൽ​ ​വ​ല​യു​ന്ന​ത് ​മ​ല​യാ​ളി​ക​ളാ​ണ്.

ആ​ർ.​ടി.​പി.​സി.​ആർ നെ​ഗ​റ്റീ​വ് ​നി​ർ​ബ​ന്ധം അ​തി​ർ​ത്തി​ ​ക​ട​ക്കാ​ൻ​ ​വീ​ണ്ടും​ ​ആ​ർ.​ ​ടി​ .​പി​ .​സി​ .​ആ​ർ​ ​നെ​ഗ​റ്റീ​വ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നി​ർ​ബ​ന്ധ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ​ക​ർ​ണ്ണാ​ട​കം.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ര​ണ്ടാ​ഴ്ച​ ​മു​മ്പു​വ​രെ​ ​ക​ർ​ണാ​ട​ക​യി​ൽ​ ​എ​ത്തി​യ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​വീ​ണ്ടും​ ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​രാ​ക്കും.​ .​ ​ഹോ​സ്റ്റ​ലി​ൽ​ ​തി​രി​ച്ചെ​ത്തു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​ഏ​ഴു​ ​ദി​വ​സം​ ​ക​ഴി​ഞ്ഞ് ​വീ​ണ്ടും​ ​പ​രി​ശോ​ധി​ക്കും.

ഒ​മൈ​ക്രോ​ൺ​ ​:​ ​ഇ​ന്ത്യ​യി​​​ൽ​ ​​​ക​​​ർ​​​ശന പ​​​രി​​​ശോ​​​ധ​​​ന,​​​ ​​​നി​​​രീ​​​ക്ഷ​​​ണം

ന്യൂ​ഡ​ൽ​ഹി​:​കൊ​വി​ഡ് ​വൈ​റ​സ് ​വ​ക​ഭേ​ദ​മാ​യ​ ​ഒ​മൈ​ക്രോ​ൺ​ ​വി​വി​ധ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​സ്ഥ​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ​ഇ​ന്ത്യ​യി​ൽ​ ​ക​ർ​ശ​ന​ ​പ​രി​ശോ​ധ​ന​യ്ക്കും​ ​നി​രീ​ക്ഷ​ണ​ത്തി​നും​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ ​തു​ട​ങ്ങി.

നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ഇ​ങ്ങ​നെ

1.​ ​ഒ​മൈ​ക്രോ​ൺ​ ​സ്ഥി​രീ​ക​രി​ച്ച​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഇ​ന്ത്യ​യി​ൽ​ ​എ​ത്തു​ന്ന​വ​രെ​ ​വി​മാ​നം​ ​ഇ​റ​ങ്ങി​യ​ ​ഉ​ട​ൻ​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​സം​വി​ധാ​നം​ ​വേ​ണം.

2.​വി​ദേ​ശ​ത്തു​നി​ന്നു​ള്ള​ ​യാ​ത്ര​ക്കാ​രു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​അ​വ​ലോ​ക​നം​ ​ചെ​യ്യ​ണം.

3.​ ​ജ​നി​ത​ക​ ​വ്യ​തി​യാ​നം​ ​വ​ന്ന​ ​വൈ​റ​സി​നെ​ ​ക​ണ്ടെ​ത്താ​ൻ​ ​പ​രി​ശോ​ധ​ന​ ​ശ​ക്ത​മാ​ക്ക​ണം.

4.​ ​കൂ​ടു​ത​ൽ​ ​കൊ​വി​ഡ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​ഹോ​ട്ട് ​സ്പോ​ട്ടു​ക​ളി​ലും​ ​ശ​ക്ത​മാ​യ​ ​നി​രീ​ക്ഷ​ണം​ ​തു​ട​ര​ണം.

5.​പോ​സി​റ്റീ​വ് ​കേ​സു​ക​ൾ​ ​ജീ​നോം​ ​സ്വീ​ക്വ​ൻ​സി​ങ്ങി​നാ​യി​ ​ലാ​ബു​ക​ളി​ലേ​ക്ക് ​അ​യ​ക്ക​ണം.

6.​ ​പ​ര​മാ​വ​ധി​ ​ആ​ളു​ക​ൾ​ക്ക് ​വാ​ക്സി​നേ​ഷ​ൻ​ ​ന​ൽ​ക​ണം.

7.​ടെ​സ്റ്റ് ​പൊ​സി​റ്റി​വി​റ്റി​ ​അ​ഞ്ച് ​ശ​ത​മാ​ന​ത്തി​ൽ​ ​താ​ഴെ​ ​നി​ർ​ത്താ​ൻ​ ​ശ്ര​മി​ക്ക​ണം.​ ​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​പ​രി​ശോ​ധ​ന​ ​കൂ​ട്ട​ണം.

8.​ ​ചി​കി​ത്സ​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​പ​രി​ശീ​ല​നം​ ​ല​ഭി​ച്ച​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​നി​യോ​ഗി​ക്ക​ണം

9.​മ​രു​ന്ന് ​വി​ത​ര​ണം,​ ​സം​ഭ​ര​ണം​ ​എ​ന്നി​വ​ ​ഉ​റ​പ്പാ​ക്ക​ണം.​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​ഇ.​സി.​ആ​ർ.​പി​ ​(1​)​ ​(​ 2​ ​)​ ​പ​ദ്ധ​തി​യി​ലെ​ ​ധ​ന​സ​ഹാ​യം​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം.

10.​ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ ​ത​ട​യാ​ൻ​ ​യാ​ഥാ​ർ​ത്ഥ​ ​വി​വ​ര​ങ്ങ​ൾ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​ജ​ന​ങ്ങ​ളെ​ ​അ​റി​യി​ക്ക​ണം.