ഭരണഘടനാ ദിനം ആചരിച്ചു
Monday 29 November 2021 12:35 AM IST
അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനം ആചരിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ച്കൊണ്ട് ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം പ്രമോദ് കൊടുമൺചിറ ഉദ്ഘാടനം ചെയ്തു. അഡ്വ.മണ്ണടിരാജു ഇന്ത്യൻ ഭരണഘടനയിലെ പൗരന്റെ മൗലികാവകാശങ്ങളും കടമകളും വിഷയത്തിൽ ക്ലാസെടുത്തു. ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് കുടശനാട് മുരളി അദ്ധ്യക്ഷത വഹിച്ചു. ബിജു പനച്ചവിള, അഖിൽ വർഗീസ്, ഷമീർ മാമ്പള്ളിൽ എന്നിവർ പ്രസംഗിച്ചു. വിദ്യ വി. എസിന്റെ നേതൃത്വത്തിൽ നടന്ന ഭരണഘടനാ ക്വിസ് മത്സരത്തിൽ വിജയികളായ ഐഷാ ഷറഫ്, ആദില, അപർണ, അശ്വതി എന്നിവർക്ക് ഗ്രന്ഥശാല പ്രസിഡന്റ് എസ് മീരാ സാഹിബ് സമ്മാനങ്ങൾ വിതരണം ചെയ്തു.