എം.കുഞ്ഞമ്മദ് സി.പി.എം പേരാമ്പ്ര ഏരിയാ സെക്രട്ടറി

Monday 29 November 2021 12:02 AM IST
എം.കുഞ്ഞമ്മത്

പേരാമ്പ്ര: പെരുവണ്ണാമൂഴി, ചേർമല, ആവളപ്പാണ്ടി, മുത്താച്ചിപ്പാറ തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഗ്രാമീണ ടൂറിസം കോറിഡോർ ആരംഭിക്കണമെന്ന് സി.പി.എം പേരാമ്പ്ര ഏരിയാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. പേരാമ്പ്രയിൽ പോളി ടെക്‌നിക്ക് ആരംഭിക്കുക, കൈവശഭൂമിക്ക് പട്ടയം നൽകുന്നത് ത്വരിതപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

പുതിയ ഏരിയാ സെക്രട്ടറിയായി എം.കുഞ്ഞമ്മദിനെ തിരഞ്ഞെടുത്തു. എ.കെ ബാലൻ,​ സംസ്ഥാന കമ്മിറ്റി അംഗം എ.പ്രദീപ് കുമാർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കുഞ്ഞമ്മദ്, പി.വിശ്വൻ, വി.പി കുഞ്ഞികൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം എ.കെ പത്മനാഭൻ എന്നിവർ സംസാരിച്ചു. കെ.കെ ഹനീഫ, സി.വി രജീഷ് ,എം.എം ജിജേഷ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. കെ.ടി രാജൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.

Advertisement
Advertisement