യുവാവി​ന്റെ​ ​ആ​ത്മ​ഹ​ത്യാ​ശ്ര​മം: എൽ. സി അം​ഗ​ത്തിന് സസ്പെൻഷൻ

Monday 29 November 2021 12:00 AM IST

ചേ​ർ​ത്ത​ല​:​ ​പാ​ർ​ട്ടി​ അംഗ​മാ​യ​ ​യു​വാ​വി​ന്റെ​ ​ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​ന്റെ​ ​പേ​രി​ൽ​ ​സി.​പി.​എം​ ​ക​രു​വ​ ​ലോ​ക്ക​ൽ​ ​ക​മ്മി​​​റ്റി​യം​ഗം​ ​പി.​എ​സ്.​ശ്യാം​കു​മാ​റി​നെ​ ​പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​ ​നി​ന്ന് ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്തു.​ ​ ​സ​മൂ​ഹ്യ​മാ​ദ്ധ്യ​മ​ങ്ങ​ളി​ല​ട​ക്കം​ ​ച​ർ​ച്ച​യാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ന​ട​പ​ടി.
ഏ​രി​യാ​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​രാ​ജ​പ്പ​ൻ​ ​നാ​യ​രു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​കൂ​ടി​യ​ ​ലോ​ക്ക​ൽ​ ​ക​മ്മി​​​റ്റി​ ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം.​ ​പൊ​ലീ​സി​ലോ​ ​പാ​ർ​ട്ടി​ ​ത​ല​ത്തി​ലോ​ ​പ​രാ​തി​ ​ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ​വി​വ​രം.​ ​ലോ​ക്ക​ൽ​ ​ക​മ്മി​​​റ്റി​യം​ഗ​ങ്ങ​ളാ​യ​ ​കെ.​ ​അ​ജ​യ​ൻ,​ ​ടി.​എ​ൻ.​ ​മ​ഹേ​ശ​ൻ,​ ​വ​ത്സ​ല​ ​സു​ഗു​ണ​ൻ​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​ക​മ്മി​ഷ​നാ​ണ് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​ന്ന​ത്.​ ​ഇ​വ​രു​ടെ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​കും​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ.


ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​ ​സ്ഥാ​ന​ത്തു​ള്ള​ ആൾ​ക്കെ​തി​രെ​ ​വി​മ​ർ​ശ​നം​ ​ഉ​യ​ർ​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ന​ട​പ​ടി​. പാ​ർ​ട്ടി​ക്ക് ​പ​രാ​തി​ ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട് ​ല​ഭി​ച്ച​ശേ​ഷം​ ​തു​ട​ർ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും.

സി.​ആ​ർ.​സു​രേ​ഷ്
സി.​പി.​എം​ ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​ ​സെ​ക്ര​ട്ട​റി