കോന്നി മെഡിക്കൽ കോളേജിൽ പുതുതായി 19 ഡോക്ടർമാർ

Monday 29 November 2021 12:44 AM IST

കോന്നി: ഗവ. മെഡിക്കൽ കോളേജിൽ 19 ഡോക്ടർമാരെ കൂടി നിയമിച്ചു. അസി.പ്രൊഫസ്സർ, അസോസിയേറ്റ് പ്രൊഫസർ എന്നി തസ്തികളിലേക്കാണ് നിയമനം. തിരുവനന്തപുരം , കോട്ടയം, ആലപ്പുഴ, മഞ്ചേരി മെഡിക്കൽ കോളേജുകളിൽ ജോലിചെയ്യുന്ന ഡോക്ടർ മാരെയാണ് കോന്നിയിലേക്കു മാറ്റിയത്. ചെസ്റ്റ് ഡിസീസ് വിഭാഗത്തിൽ ഡോ. റൊണാൾഡ്‌ വിൻസി, ത്വക്ക് രോഗവിഭാഗത്തിൽ ഡോ.സബീന ജയപാലൻ, ഡോ.സീന.പി, സൈക്യാട്രി വിഭാഗത്തിൽ ഡോ.സജി പി.ജി, അനസ്‌തേഷ്യോളജിയിൽ ഡോ.രാജീവ് .ബി.എസ്, ബയോ കെമിസ്ട്രിയിൽ ഡോ. രജിത രാമചന്ദ്രൻ,ഡോ. ജിൻസ ഇ.എസ്. അനാട്ടമിയിൽ ഡോ. ഡോറിസ് ജോർജ് യോഹന്നാൻ, സൈക്കോളജിയിൽ ഡോ. ലക്ഷ്മി.ജി, ഫാർമക്കോളജിയിൽ ഡോ. ലാലി എം.എസ്, ഫോറിൻസിക് മെഡിസിനിൽ ഡോ. വത്സല.കെ, കമ്യുണിറ്റി മെഡിസിനിൽ ഡോ. രജീഷ് കെ.എച്ച് , ജനറൽ മെഡിസിനിൽ ഡോ. ബി. പത്മകുമാർ, ഡോ. സന്തോഷ് കുമാർ, ഡോ. സജിത്ത് സദാനന്ദൻ, ശിശുരോഗ വിഭാഗത്തിൽ ഡോ. ദേവകുമാർ വി.കെ, ജനറൽ സർജറിയിൽ ഡോ. കൈലാസ് നാഥൻ, ഡോ. കൃഷ്ണകുമാർ കെ.ജി, ഓർത്തോപീഡിയക്കിൽ ഡോ. തോമസി അനിൽ ജോൺസ് .എസ്, ഡോ. റെജി വർഗീസ്, ഓ ആൻഡ് ജിയിൽ ഡോ. ആശ ജി. നാഥ്‌, അനസ്തെയഷോളജിയിൽ ഡോ. ശാന്തി.കെ.എസ്, ഡോ നീത ജോസ്, റേഡിയോ ഡയഗ്‌നേഷനിൽ ഡോ. ജോൺ എം.ജെ. എന്നിവരെയാണ് നിയമിച്ചത്.