എസ്.എൻ.ഡി.പി യോഗത്തിന്റെ നേട്ടങ്ങൾ അഭിമാനകരം

Monday 29 November 2021 12:46 AM IST
എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​പ​ന്ത​ളം​ ​യൂ​ണി​യ​നി​ലെ​ ​പ​ടി​ഞ്ഞാ​റ​ൻ​ ​മേ​ഖ​ലാ​ ​ശാ​ഖാ​പ​ര്യ​ട​ന​ ​പ​രി​പാ​ടി മാ​ങ്കാം​കു​ഴി​ ​ശാ​ഖയി​ൽ​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ഏ.​വി.​ആ​ന​ന്ദ​രാ​ജ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.​ ​

പന്തളം : വെള്ളാപ്പള്ളി നടേശൻ സാരഥ്യം ഏറ്റെടുത്ത ശേഷം എസ്.എൻ.ഡി.പി യോഗം ആർജിച്ച നേട്ടങ്ങളും, വളർച്ചയും അഭിമാനകരവും അസൂയാവഹവുമാണെന്ന് പന്തളം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഡോ.ഏ.വി. ആനന്ദരാജ് പറഞ്ഞു. ധന്യ സാരഥ്യത്തിന്റെ രജത ജൂബിലി പ്രചരണാർത്ഥം സംഘടിപ്പിച്ച പന്തളം യൂണിയനിലെ പടിഞ്ഞാറൻ മേഖലാ ശാഖാപര്യടന പരിപാടി മാങ്കാംകുഴി ശാഖാ യോഗത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 25 വർഷക്കാലം ഗുരുവിന്റെ മഹിതമായ ദർശനം ഉൾക്കൊണ്ട് സംഘടന, വ്യവസായം വിദ്യാഭ്യാസം, സാമ്പത്തീക സ്വാശ്രയത്വം എന്നീ മേഖലകളിൽ പ്രാധാന്യം നൽകിയാണ് യോഗനേതൃത്വം പ്രവർത്തിച്ചു വരുന്നത്. ഈ രംഗങ്ങളിലെ യോഗത്തിന്റെ അഭൂതപൂർവമായ വളർച്ച സമുദായ അംഗങ്ങൾക്ക് ഏറെ ഗുണകരവും, ആത്മാഭിമാനം വർദ്ധിപ്പിക്കുന്നതുമായി മാറി. അതു കൊണ്ട് തന്നെ സമുദായ അംഗങ്ങളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയെടുക്കുവാൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കഴിഞ്ഞു. ശാഖാ പ്രസിഡന്റ് ആർ.കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലറന്മാരായ ഉദയൻ പാറ്റൂർ, ശിവരാമൻ മാങ്കാംകുഴി, ഡോ.പുഷ്പാകരൻ വെട്ടിയാർ, ശാഖാ വൈസ് പ്രസിഡന്റ് മധുസൂദനൻ, ജനാർദ്ദനൻ, ജയപ്രകാശ്, സജി, പ്രസാദ്, ബൈജു തുടങ്ങിയവർ സംസാരിച്ചു. യൂണിയന്റെ മൂന്ന് മേഖലകളിലായി നടത്തിയ ശാഖാപര്യടന പരിപാടിയിലൂടെ യൂണിയൻ പരിധിയിലെ എല്ലാ ശാഖാ യോഗങ്ങളിലും പൊതുയോഗങ്ങളും. സംയുക്ത യോഗങ്ങളും നടന്നു. കിഴക്കൻ മേഖലാ പര്യടന പരിപാടിക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ.വാസവൻ, സുരേഷ് മുടിയൂർകോണം എന്നിവരും മദ്ധ്യമേഖലാ പര്യടനത്തിന് അനിൽ ഐസെറ്റ്, വി.കെ. രാജു, എസ്.ആദർശ് എന്നിവരും നേതൃത്വം നൽകി.

Advertisement
Advertisement