സ്‌കൂളുകൾ വൈകിട്ടുവരെ; തീരുമാനം ഉടൻ

Monday 29 November 2021 12:47 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂൾ ക്ലാസുകൾ വൈകിട്ടു വരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം

ഉടനുണ്ടാകും. ഡിസംബർ 15 മുതൽ ക്ലാസുകൾ വൈകിട്ടു വരെ നടത്താമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. എന്നാൽ കൊവിഡിന്റെ പുതിയ വക ഭേദം ഒമൈക്രോൺ കണ്ടെത്തിയതോടെ രാജ്യത്ത് പ്രതിരോധ നടപടികൾ വീണ്ടും കടുപ്പിച്ചിട്ടുണ്ട്. ഈ പശ്ചാലത്തിൽ, കേന്ദ്ര നിർദ്ദേശം കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം.

സംസ്ഥാനത്ത് സ്‌കൂളുകളുടെ നിലവിലെ സമയക്രമം മാറ്റണമെങ്കിൽ ദുരന്ത നിവാരണവകുപ്പിന്റെ കൂടി അനുമതി അനിവാര്യമാണ്. സ്‌കൂൾ സമയം ദീർഘിപ്പിക്കാനുള്ള ആലോചനയിൽ ഉയർന്ന നിർദ്ദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്.