സേവനാവകാശ നിയമം നടപ്പിൽ വരുത്തുക
അർപ്പണ മനോഭാവത്തോടെ സർക്കാർ ജീവനക്കാർ പൊതുജനത്തെ സേവിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് സേവനാവകാശ നിയമം സർക്കാർ നടപ്പിൽ വരുത്തിയത്. എന്നാൽ നിയമം കാര്യക്ഷമതയോടെ നടപ്പിലാക്കാൻ വകുപ്പ് മേലുദ്യോഗസ്ഥർ ശ്രമിക്കുന്നില്ല. നിയമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സർക്കാർ തലത്തിലും ആരുമില്ല. പൊതുജനങ്ങൾക്ക് അധികാരിയിൽ നിന്നും ഉചിതമായ ഉത്തരവ് ലഭിച്ചില്ലെങ്കിൽ അതിനെതിരെ ഒന്നാം അപ്പീലും, ഒന്നാം അപ്പീലിൽ ഉചിതമായ ഉത്തരവ് കിട്ടിയില്ലെങ്കിൽ രണ്ടാം അപ്പീലും സമർപ്പിക്കാൻ അവകാശം നിയമം നൽകുന്നു. യഥാസമയം സേവനം നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ പിഴ ഈടാക്കാനും നടപടിയെടുക്കാനും വ്യവസ്ഥയുണ്ട്. നിയമം കാര്യക്ഷമതയോടെ നടപ്പിലാക്കണം. മുണ്ടേല പി. ബഷീർ ചെയർമാൻ പൊതുജനവേദി, കണിയാപുരം