എയ്ഡ്സ് രോഗികൾ കുറയുന്നു, (എയ്ഡ്സ് ഡേ നാളെ ), കരുതാം പൊരുതാം

Tuesday 30 November 2021 12:52 AM IST

പത്തനംതിട്ട : ജില്ലയിൽ എയ്ഡ്സ് രോഗികൾ കുറയുന്നു. 2005ൽ 2627 രോഗികൾ ഉണ്ടായിരുന്നു. ഈ വർഷം ഇതുവരെ രോഗികളുടെ എണ്ണം 569 ആയി കുറഞ്ഞു. ഡിസംബർ 2020 മുതൽ ഈ മാസം വരെ 11 പേർ എയ്ഡ്സ് രോഗ ബാധിതരായി മരിച്ചിട്ടുണ്ട്. രക്ത പരിശോധനയിലൂടെ മാത്രമേ രോഗം കണ്ടെത്താൻ സാധിക്കുകയുള്ളു. എച്ച്.ഐ.വിക്കെതിരായ ആന്റി ബോഡി രക്തത്തിൽ ഉണ്ടോയെന്നാണ് പരിശോധിക്കുക. മൂന്ന് തവണ പരിശോധനയ്ക്ക് ശേഷം മാത്രമേ എച്ച്.ഐ.വി സ്ഥിരീകരിക്കുകയുള്ളു.

ജില്ലയിൽ എച്ച്.ഐ.വി ബാധിതർക്കുള്ള ആനുകൂല്യങ്ങൾ

പ്രതിമാസം 1000 രൂപ പെൻഷൻ

പോഷകാഹാര പദ്ധതിയിൽ നിന്ന് കിറ്റ് വിതരണം

ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെ നിയമസഹായം

എച്ച്.ഐ.വി ബാധിതരുടെ കുട്ടികൾക്ക് പഠന സഹായം

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി ആന്റി റിട്രോവൈറൽ തെറാപ്പി പ്രവർത്തിക്കുന്നു

സ്ത്രീ ലൈംഗിക തൊഴിലാളികൾ , സ്വവർഗാനുരാഗികൾ, ട്രാൻസ്ജെൻഡർ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവർക്കായി വിവിധപദ്ധതികൾ.

എയ്ഡ്സ് പരിശോധന, കൗൺസലിംഗ്, ഗർഭിണികൾക്കുള്ള എച്ച്.ഐ.വി പരിശോധന തുടങ്ങിയ സൗജന്യമായി നടത്തുന്ന എട്ട് ഇന്റഗ്രേറ്റഡ് കൗൺസലിംഗ് ആൻഡ് ടെസ്റ്റിഗ് സെന്ററും 15 ഫെസിലിറ്റി ഇന്റഗ്രേറ്റഡ് കൗൺസലിംഗ് ആൻഡ് ടെസ്റ്റിഗ് സെന്ററും പ്രവർത്തിക്കുന്നു.

എച്ച്.ഐ.വി ബാധിതർ

ലോകത്ത് 3.8 കോടി

2020ലെ മരണം : 6.8 ലക്ഷം

2020ൽ രോഗംബാധിച്ചവർ : 15 ലക്ഷം

ഇന്ത്യയിൽ

രോഗബാധിതർ : 23.49 ലക്ഷം

2020ൽ മരിച്ചവർ : 59000

2020ൽ രോഗംബാധിച്ചവർ : 69000

എച്ച്.ഐ.വി സാന്ദ്രത

ഇന്ത്യ : 0.22

കേരളം : 0.08

2030ൽ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കാനുള്ള

ശ്രമത്തിലാണ് ലോകരാജ്യങ്ങൾ

2025 ലെ ലക്ഷ്യം 95:95:95

അണുബാധിതരായ എച്ച്.ഐ.വി ആളുകളിൽ 95 ശതമാനം പേരേയും തിരിച്ചറിയുകയെന്നതാണ് ആദ്യം. രണ്ടാമത് അണുബാധിതരായി കണ്ടെത്തിയ ആളുകളിലെ 95 ശതമാനം പേരെയും ആന്റി റിട്രോ വൈറൽ ചികിത്സയ്ക്ക് വിധേയരാകുക. മൂന്നാമത്തേത് 95 ശതമാനം പേരിലും വൈറസിന്റെ അളവ് നിയന്ത്രണ വിധേയമാക്കുക.

അസമത്വങ്ങൾ അവസാനിപ്പിക്കുക,

എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കുക എന്നതാണ് ഇത്തവണത്തെ തീം

വിവിധ വർഷങ്ങളിലെ ജില്ലയിലെ എച്ച്.ഐ.വി

ബാധിതരുടെ കണക്കുകൾ

2015 : 1494

2016 : 1438

2017: 1299

2018: 1220

2019 : 1211 (ട്രാൻസ്ജെൻഡർ 5)

2020 : 840 (ട്രാൻസ്ജെൻഡർ 3)

2021 : 569 (ട്രാൻസ്ജെൻഡർ 4)