111 പേർക്ക് കൊവിഡ്
Tuesday 30 November 2021 12:55 AM IST
പത്തനംതിട്ട :ജില്ലയിൽ ഇന്നലെ 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 2,00,756 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 14 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,96,838 ആണ്. ജില്ലക്കാരായ 2511 പേർ ചികിത്സയിലാണ്. ഇതിൽ 2453 പേർ ജില്ലയിലും, 58 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ആകെ 4512 പേർ നിരീക്ഷണത്തിലാണ്. ഗവൺമെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്നലെ ആകെ 3210 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.