ശബരിമല : ബോധവത്കരണം നടത്തി
Tuesday 30 November 2021 12:46 AM IST
ശബരിമല : പുണ്യം പൂങ്കാവനം ശുചീകരണ പദ്ധതിയുടെ ഭാഗമായി ശബരിമലയിലെത്തിയ തീർത്ഥാടകർക്ക് പൊലീസിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക്ക് വിരുദ്ധ ബോധവൽക്കരണം നടത്തി. പ്ലാസ്റ്റിക്ക് വസ്തുക്കൾ ശബരിമലയിലേക്ക് കൊണ്ടുവരാതെ മാതൃക കാട്ടിയ തീർത്ഥാടക സംഘത്തിലെ ഗുരുസ്വാമിമാരെ പുണ്യം പൂങ്കാവനം കോ ഓർഡിനേറ്റർ എം. രമേശ്കുമാർ അനുമോദിച്ചു. ബോധവത്കരണം വ്യാപിപ്പിക്കാൻ എല്ലാവരുടെയും സഹകരണം ഉറപ്പാക്കി. നാല് ടീമുകൾ തീർത്ഥാടകർക്കിടയിൽ പുണ്യം പൂങ്കാവനത്തിന്റെ ഭാഗമായി ബോധവൽക്കരണ പ്രവർത്തനം നടത്തും.