ധാർഷ്ട്യത്തിനേറ്റ പ്രഹരം
Tuesday 30 November 2021 12:50 AM IST
പത്തനംതിട്ട : യു.ഡി.എഫിലെ ഐക്യവും ജനാധിപത്യവും തകർത്ത് ചിലരുടെ സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കാൻ നടത്തിയ ശ്രമത്തിന് ലഭിച്ച തിരിച്ചടിയാണ് തിരുവല്ലാ ഈസ്റ്റ് കോ-ഓപ്പറേറ്റീന് ബാങ്ക് തിരഞ്ഞെടുപ്പ് ഫലമെന്ന് ആർ.എസ്.പി. ജില്ലാ എക്‌സിക്യൂട്ടീവ് വിലയിരുത്തി. സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണ ബാങ്കിനെ സ്വകാര്യ സ്വത്താക്കിയവരുടെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരം കൂടിയാണിത്. സ്ഥാനാർത്ഥി നിർണയത്തിലെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചപ്പോൾ യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും മുഴുവൻ സീറ്റുകളിലും വിജയം ഉറപ്പാണെന്നും പറഞ്ഞവർ ഇനിയെങ്കിലും തെറ്റു തിരുത്തണം. പ്രതിസന്ധി ഒഴിവാക്കുന്നതിന് ആർ.എസ്.പി. സ്ഥാനാർത്ഥിത്വം പിൻവലിച്ച് പിൻതുണ നൽകിയിട്ടും കൂട്ടതോൽവി ഏറ്റുവാങ്ങിയവർ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകണമെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.