ബോധവൽക്കരണ ക്ലാസ്
Tuesday 30 November 2021 12:06 AM IST
പത്തനംതിട്ട: പട്ടികജാതി, പട്ടികവർഗ ഉദ്യോഗാർത്ഥികളുടെ പുരോഗതി ലക്ഷ്യമാക്കി നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന സമന്വയ പദ്ധതി പ്രകാരം മല്ലപ്പള്ളി താലൂക്കിലെ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി എഴുമറ്റൂർ ഇ.സി.എ.സി. ക്ലബ്ബിൽ നാളെ രാവിലെ 10 മുതൽ ക്യാമ്പ് രജിസ്‌ട്രേഷനും ബോധവൽക്കരണ ക്ലാസും ഉണ്ടായിരിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ ചെയ്തിട്ടില്ലാത്ത ഈ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് ക്യാമ്പിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ ചെയ്യുന്നതിനുള്ള അവസരവും മറ്റുള്ളവർക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ മറ്റു സേവനങ്ങൾ മനസിലാക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും. ഫോൺ: 0469 2785434