സോഷ്യൽ ഓഡിറ്റ് റിസോഴ്‌സ് പേഴ്‌സൺ

Tuesday 30 November 2021 12:14 AM IST

പത്തനംതിട്ട : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സോഷ്യൽ ഓഡിറ്റ് യൂണിറ്റ് വിവിധ ജില്ലകളിൽ ഒഴിവുള്ള ബ്ലോക്ക് റിസോഴ്‌സസ്‌ പേഴ്‌സൺമാരുടെയും വില്ലേജ് റിസോഴ്‌സസ്‌ പേഴ്‌സൺമാരുടെയും തസ്തികകളിലേക്ക് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും www.social audit.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10.വിലാസം : ​ ഡയറക്ടർ സി.ഡബ്യൂ.സി ബിൽഡിംഗ്‌സ്, 2​ാം നില, എൽ.എം.എസ്. കോമ്പൗണ്ട്, പാളയം, വികാസ് ഭവൻ (പി.ഒ), തിരുവനന്തപുരം​-695033, ഫോൺ: 0471​2724696.