ചെങ്ങറ പാക്കേജ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാപ്പകൽ സമരം തുടങ്ങി

Tuesday 30 November 2021 12:18 AM IST
​ചെ​ങ്ങ​റ​ ​ഭൂ​സ​മ​ര​സ​മി​തി​യു​ടെ ​നേ​തൃ​ത്വ​ത്തി​ൽ​ ​മി​നി​ ​സി​വി​ൽ​ ​സ്റ്റേ​ഷ​ൻ​ ​പ​ടി​ക്ക​ൽ​ ആരംഭി​ച്ച 48​ ​മ​ണി​ക്കൂ​ർ​ ​രാ​പ്പ​ക​ൽ​ ​സ​മ​രത്തി​ന്റെ പൊതുസമ്മേളനം പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെയ്യുന്നു

പത്തനംതിട്ട: ചെങ്ങറ പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി സംഘടനകളുടെയും ചെങ്ങറ ഭൂസമരസമിതിയുടെയും നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷൻ പടിക്കൽ 48 മണിക്കൂർ രാപ്പകൽ സമരം ആരംഭിച്ചു. ഡിസംബർ 1 രാവിലെ 10ന് സമാപിക്കും. ചെങ്ങറ പട്ടയം കൈപ്പറ്റി വഞ്ചിതരായവർക്ക് അതാത് ജില്ലകളിൽ കൃഷി യോഗ്യവും വാസയോഗ്യമായ ഭൂമി കണ്ടെത്തി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പൗരാവകാശ പ്രവർത്തൻ സി.എസ്. മുരളി ഉദ്ഘാടനം ചെയ്തു. അരിപ്പ ഭൂസമരസമിതി വൈസ് പ്രസിഡന്റ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ ശ്രീരാമൻ കൊയ്യാൻ, സെലീന പ്രക്കാനം, ശ്രീജിത്ത് കണ്ണൂർ,പി മണിലാൽ എന്നിവർ സംസാരിച്ചു.

വൈകുന്നേരം നടന്ന പൊതുസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ശ്രീരാമൻ കൊയ്യോൻ അദ്ധ്യക്ഷത വഹിച്ചു. ഹമീദ് വാണിയമ്പലം, എം.ഗീതാനന്ദൻ, സണ്ണി എം.കപിക്കാട്, കെ.അംബുജാക്ഷൻ, രാമചന്ദ്രൻ വടശ്ശേരിക്കര, അഡ്വ.സജി കെ. ചേരമർ, എൻ. തങ്കപ്പൻ, തുളസീധരൻ പള്ളിക്കൽ, , സുഗുണ പ്രസാദ്, ബിനു ചക്കാല, ഐ. ആർ. സദാനന്ദൻ തുടങ്ങിയവർ യോഗങ്ങളിൽ പങ്കെടുക്കും . ഡിസംബർ 1 ന് രാവിലെ പത്തിന് നടക്കുന്ന സമാപന സമ്മേളനം മുൻ പ്ലാനിംഗ് ബോർഡ് അംഗം സി. പി. ജോൺ ഉദ്ഘാടനം ചെയ്യും. രാപ്പകൽ സമരത്തിൽ വിവിധ ഗോത്ര കലാ പരിപാടികളും സംഘടിപ്പിക്കും. ഡിസംബർ 10ന് ലോകമനുഷ്യാവകാശ ദിനത്തിൽ ചെങ്ങറ പട്ടയ ഉടമകളും ഹാരിസൺ പട്ടയമില്ലാത്ത ജന്മിയും എന്ന വിഷയത്തിൽ സെമിനാർ നടത്തും.