കുതിപ്പു തുടർന്ന് റയൽ

Monday 29 November 2021 11:22 PM IST

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കരുത്തരായ റയൽ മാഡ്രിഡിനും അത്‌ലറ്റിക്കോ മാഡ്രിഡിനും വിജയം. റയൽ സെവിയ്യയെ കീഴടക്കിയപ്പോൾ അത്‌ലറ്റിക്കോ കാഡിസിനെയാണ് തകർത്തത്.

റയലിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ആതിഥേയർ വിജയിച്ചത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് റയൽ വിജയം സ്വന്തമാക്കിയത്. 12-ാം മിനിട്ടിൽ റാഫ മിറിലൂടെ സെവിയ്യ ലീഡെടുത്തെങ്കിലും 32-ാം മിനിട്ടിൽ സൂപ്പർ താരം കരിം ബെൻസേമയിലൂടെ റയൽ സമനില നേടി. മത്സരം സമനിലയിലേക്ക് പോകുകയാണെന്ന് തോന്നിച്ചെങ്കിലും 87-ാം മിനിട്ടിൽ നേടിയ തകർപ്പൻ ഗോളിലൂടെ വിനീഷ്യസ് ജൂനിയർ റയലിന് വിജയം സമ്മാനിച്ചു.

Advertisement
Advertisement