ഇനി മാറി നിൽക്കാൻ അനുവദിക്കില്ല, 5000 അദ്ധ്യാപകർക്ക് വാക്സിൻ നിർബന്ധമാക്കും

Tuesday 30 November 2021 1:30 AM IST

ആരോഗ്യപ്രശ്നം മെഡി.ബോർഡ് പരിശോധിക്കും
നിയമവശങ്ങൾ പരിശോധിച്ച് നടപടി

തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീഷണി ഉയരുകയും വാക്സിനേഷൻ വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ കർശന നിർദ്ദേശം നൽകുകയും ചെയ്തതോടെ വാക്സിൻ സ്വീകരിക്കാത്ത അയ്യായിരത്തിലേറെ അദ്ധ്യാപക, അനദ്ധ്യാപകർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കർശന നടപടിയിലേക്ക് സംസ്ഥാന സർക്കാർ നീങ്ങുന്നു. വാക്സിനെടുക്കാത്ത അദ്ധ്യാപകർ സ്കൂളുകളിൽ വരുന്നതിനോട് രക്ഷിതാക്കളും യോജിക്കുന്നില്ല.

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്രയും പേർ ഒഴിഞ്ഞുമാറിയത്. ഇവർ ഹാജരാക്കിയ രേഖകൾ മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധിക്കും. ബോർഡിന് മുമ്പിൽ നേരിട്ട് ഹാജരാവുകയും വേണം. ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ബോദ്ധ്യമായാൽ വാക്സിൻ എടുക്കാൻ നിർദ്ദേശിക്കും. വിസമ്മതിച്ചാൽ വകുപ്പ്തല നടപടികളിലേക്ക് കടക്കും.

ഇത്തരക്കാരെ ശമ്പളം നൽകാതെ നിർബന്ധിത അവധിയിലാക്കണമെന്ന് നിർദ്ദേശമുണ്ട്. നിയമവശങ്ങൾ പരിശോധിച്ചേ നടപടി തീരുമാനിക്കൂ. എന്തായാലും സ്കൂളിൽ ഇവരുടെ സാന്നിദ്ധ്യം അനുവദിക്കില്ല. ഇക്കാര്യങ്ങൾ വിശദീകരിച്ച് ഉത്തരവ് ഇറക്കും. കർശന നടപടിയുണ്ടാകുമെന്ന് കഴിഞ്ഞദിവസം മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.

നടപടി കോടതിയിൽ ചോദ്യം ചെയ്യപ്പെടാതിരിക്കണം

 വകുപ്പ് തലത്തിൽ നടപടിയെടുത്താൻ കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നാണ് നിയമവിദഗ്ദ്ധരുടെ അഭിപ്രായം. വാക്‌സിനെടുക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്

 നടപടി പകർച്ചവ്യാധി നിയന്ത്രണ നിയമത്തിന്റെ ഭാഗമാക്കണം. കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് ജീവനക്കാർക്ക് നിർബന്ധിത വാക്‌സിനേഷൻ ഉറപ്പാക്കുന്നതായും അനുസരിക്കാത്തവർക്കെതിരെ നടപടിയെന്നും നോട്ടിഫിക്കേഷൻ ഇറക്കണം

ര​ക്ഷാ​മാ​ർ​ഗം​ ​വാ​ക്സി​ൻ: ലോ​കാ​രാേ​ഗ്യ​സം​ഘ​ടന

ജ​നീ​വ​:​അ​തി​വേ​ഗം​ ​വ്യാ​പി​ക്കാ​നും​ ​രോ​ഗി​യെ​ ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ക്കാ​നും​ ​സാ​ധ്യ​തു​ള്ള​താ​ണ് ​ഒ​മൈ​ക്രോ​ണെ​ന്ന് ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യ​ ​ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​ ​വാ​ക്സി​നേ​ഷ​ൻ​ ​വേ​ഗ​ത്തി​ലാ​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​നേ​ര​ത്തേ​ ​കൊ​വി​ഡ് ​വ​ന്ന​വ​രെ​യും​ ​ഒ​മൈ​ക്രോ​ൺ​ ​ബാ​ധി​ക്കാം.​പ്ര​ഹ​ര​ശേ​ഷി​യും​ ​പ്ര​ത്യാ​ഘാ​ത​ങ്ങ​ളും​ ​പ​ഠ​ന​ത്തി​ലൂ​ടെ​ ​മാ​ത്ര​മേ​ ​വ്യ​ക്ത​മാ​വൂ.
പ്ര​തി​രോ​ധ​ ​ന​ട​പ​ടി​ക​ൾ​ ​ആ​ലോ​ചി​ക്കാ​ൻ​ ​ജി​-7​ ​രാ​ജ്യ​ങ്ങ​ളു​ടെ​ ​അ​ടി​യ​ന്ത​ര​ ​യോ​ഗം​ ​ഉ​ട​ൻ​ ​ചേ​രു​ന്നു​ണ്ട്.
അ​തി​ർ​ത്തി​ക​ൾ​ ​തു​റ​ക്കാ​നു​ള്ള​ ​തീ​രു​മാ​നം​ ​ഓ​സ്ട്രേ​ലി​യ​യും​ ​ജ​പ്പാ​നും​ ​ദ​ക്ഷി​ണ​ ​കൊ​റി​യ​യും​ ​നീ​ട്ടി​വ​ച്ചു.

പോ​ർ​ച്ചു​ഗ​ലി​ൽ​ 13 ഫു​ട്ബാ​ൾ​ ​താ​ര​ങ്ങ​ൾ​ക്ക്
പോ​ർ​ച്ചു​ഗ​ലി​ലെ​ ​ഫു​ട്ബോ​ൾ​ ​ക്ല​ബി​ലെ​ 13​ ​ക​ളി​ക്കാ​ർ​ക്കും​ ​ഒ​മി​ക്രോ​ൺ​ ​സ്ഥി​രീ​ക​രി​ച്ചു.​ഓ​സ്ട്രേ​ലി​യ​യി​ൽ​ ​മൊ​ത്തം​ ​അ​ഞ്ചു​പേ​ർ​ക്കാ​യി.​ ​സ്കോ​ട്ട്ല​ന്റി​ൽ​ ​ആ​റു​പേ​ർ​ക്കും​ ​പി​ടി​പെ​ട്ടു..
പ​തി​ന​ഞ്ചി​ലേ​റെ​ ​രാ​ജ്യ​ങ്ങ​ളി​ലാ​ണ് ​നൂ​റ്റ​മ്പ​തോ​ളം​ ​പേ​ർ​ക്ക് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.

സം​ശ​യി​ച്ച് ​ബം​ഗ​ളൂ​രു
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​ ​നി​ന്നെ​ത്തി​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ ​ര​ണ്ടു​പേ​രി​ൽ​ ​ഒ​രാ​ളു​ടേ​ത് ​ഏ​തു​വ​ക​ഭേ​ദ​മെ​ന്ന് ​തി​രി​ച്ച​റി​യാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​സം​സ്ഥാ​ന​സ​ർ​ക്കാ​ർ​ ​ഐ.​സി.​ ​എം.​ആ​റി​ന്റെ​ ​സ​ഹാ​യം​ ​തേ​ടി​യി​രി​ക്കു​ക​യാ​ണ്.

തി​രി​ച്ച​റി​യാ​തെ നു​ഴ​ഞ്ഞ​ു ക​യ​റും
ഒ​മൈ​ക്രോ​ണി​ന്റെ​ ​മു​ള്ളു​ക​ളി​ലാ​ണ് ​(​സ്പൈ​ക്ക്)​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ജ​നി​ത​ക​ ​മാ​റ്റം​ ​സം​ഭ​വി​ച്ച​ത്.​നി​ല​വി​ലെ​ ​വാ​ക്സി​നു​ക​ൾ​ ​ന​ൽ​കു​ന്ന​ ​കൊ​വി​ഡി​നെ​തി​രാ​യ​ ​ആ​ന്റി​ബോ​ഡി​ക്ക് ​തി​രി​ച്ച​റി​യാ​ൻ​ ​ക​ഴി​യും​മു​മ്പ് ​കോ​ശ​ങ്ങ​ളി​ൽ​ ​പ​റ്റി​പ്പി​ടി​ക്കു​മെ​ന്ന് ​ശാ​സ്ത്ര​ജ്ഞ​ർ​ ​പ​റ​യു​ന്നു.​നി​ല​വി​ലെ​ ​ഡെ​ൽ​റ്റ​ ​വ​ക​ഭേ​ദ​ത്തേ​ക്കാ​ൾ​ ​ആ​റി​ര​ട്ടി​ ​വ്യാ​പ​ന​ശേ​ഷി​യു​ണ്ടെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.

വാ​ക്‌​സി​നെ​ടു​ക്കാ​ത്ത​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​പ്ര​ത്യേ​ക​ ​സൗ​ക​ര്യ​മൊ​രു​ക്കും.​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​നേ​രി​ട്ട് ​ബ​ന്ധ​പ്പെ​ട്ട് ​വാ​ക്സി​നെ​ടു​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ ​പു​രോ​ഗ​മി​ക്കു​ന്നു​.
വീ​ണാ​ ​ജോ​ർ​ജ്, ആ​രോ​ഗ്യ​മ​ന്ത്രി

Advertisement
Advertisement